Top

വനം കൊള്ളയില്‍ സമാന്തര അന്വേഷണം പ്രഖ്യാപിച്ച് ബിജെപി; മുഖ്യമന്ത്രിയ്ക്കും പങ്കെന്ന് പി കെ കൃഷ്ണദാസ്

വനംകൊള്ളയില്‍ പാര്‍ട്ടിയുടെ സമാന്തര സംവിധാനത്തിലൂടെ അന്വേഷണം നടത്തുമെന്ന് ബിജെപി. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാനനേതൃത്വത്തിനു കൈമാറുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധകൃഷ്ണന്‍ അറിയിച്ചു. രാധകൃഷ്ണന്റെ നേതൃത്വത്തില്‍ അനധികൃത മരം മുറിക്കല്‍ നടന്ന ചിന്നക്കനാല്‍ മുത്തമ്മള്‍ കോളിനികളില്‍ സന്ദര്‍ശനം നടത്തി. ഇടുക്കി വനംകൊള്ളയുടെ പരീക്ഷണശാലയാണെന്നും ഇരുമുന്നണികളും മരം കൊള്ളയില്‍ പ്രതികളാണെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. സംസ്ഥാനത്തെമ്പാടുമായി ആയിരം കോടിയുടെ വനംകൊള്ളയാണ് നടന്നത്. മരംമുറി കേസില്‍ എല്‍ഡിഎഫും, യുഡിഎഫും ഒത്തുകളിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്കു ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. […]

14 Jun 2021 4:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വനം കൊള്ളയില്‍ സമാന്തര അന്വേഷണം പ്രഖ്യാപിച്ച് ബിജെപി; മുഖ്യമന്ത്രിയ്ക്കും പങ്കെന്ന് പി കെ കൃഷ്ണദാസ്
X

വനംകൊള്ളയില്‍ പാര്‍ട്ടിയുടെ സമാന്തര സംവിധാനത്തിലൂടെ അന്വേഷണം നടത്തുമെന്ന് ബിജെപി. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാനനേതൃത്വത്തിനു കൈമാറുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധകൃഷ്ണന്‍ അറിയിച്ചു. രാധകൃഷ്ണന്റെ നേതൃത്വത്തില്‍ അനധികൃത മരം മുറിക്കല്‍ നടന്ന ചിന്നക്കനാല്‍ മുത്തമ്മള്‍ കോളിനികളില്‍ സന്ദര്‍ശനം നടത്തി. ഇടുക്കി വനംകൊള്ളയുടെ പരീക്ഷണശാലയാണെന്നും ഇരുമുന്നണികളും മരം കൊള്ളയില്‍ പ്രതികളാണെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

സംസ്ഥാനത്തെമ്പാടുമായി ആയിരം കോടിയുടെ വനംകൊള്ളയാണ് നടന്നത്. മരംമുറി കേസില്‍ എല്‍ഡിഎഫും, യുഡിഎഫും ഒത്തുകളിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്കു ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിലെ ഇടതുമുന്നണി വനം കൊള്ളക്കാരില്‍ നിന്ന് എത്ര രൂപ കൈപറ്റിയിട്ടുണ്ടെന്ന് വെളിപെടുത്തണം. യുഡിഎഫിന്റെ ഭരണകാലത്ത് ഇടുക്കി ജില്ലയില്‍ മാത്രം ഇരുപതോളം തടിമില്ലുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

വനം കൊള്ളയിലൂടെ നേടിയ കള്ളപ്പണമാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. മരം കൊള്ള സിപിഎം- സിപിഐ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും വിവാദ ഉത്തരവിന് ക്യാബിനറ്റ് അനുമതി നല്‍കിയിട്ടുണ്ടെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

കോടികള്‍ വില വരുന്ന മരങ്ങളാണ് വെട്ടിയത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ സിപിഎം സിപിഐ നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. മുന്‍ റവന്യൂ വനം മന്ത്രിമാര്‍ക്കും ഒഴിഞ്ഞു മാറാനാകില്ല. കേരളത്തില്‍ വലിയ മരം വെട്ടു നടന്നത് തൃശ്ശൂര്‍ ജില്ലയിലാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പുലാക്കോട്, അകമല, പൂമല തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ആരോപണം.

കുഴല്‍പണ കേസില്‍ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാന്‍ മരംമുറി വിവാദം സര്‍ക്കാരിനെതിരേയുള്ള രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചു. ജൂണ്‍ 16 ന് സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമരം നടത്തുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

Also Read: അനധികൃതമദ്യമാഫിയയുടെ വധഭീഷണി: പരാതി നല്‍കി തൊട്ടടുത്ത ദിവസം മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍; യോഗി നിശ്ശബ്ദനെന്ന് പ്രിയങ്ക

Next Story