Top

ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ ‘സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍’; ഒറ്റപ്പാലത്തെ ഡബിള്‍ റോള്‍ വിവാദത്തില്‍

ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പോസ്റ്ററുകളില്‍ ഇടം പിടിച്ച് സ്ഥാനാര്‍ത്ഥികള്‍. ഒറ്റപ്പാലം പൂക്കോട്ടുകാവ് പഞ്ചായത്തിലെ നാല് സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎ-ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെ മത്സരിക്കുന്നത്. 1, 2, 6, 13 വാര്‍ഡുകളിലെ കോണ്‍ഗ്രസ്-ബിജെപി ധാരണ മറ്റ് വാര്‍ഡുകളിലുമുണ്ടെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ഒന്നാം വാര്‍ഡിലെ രജനി രാമന്‍കുട്ടി, ആറിലെ ശ്രീനിവാസന്‍, 13ലെ ശ്യാമള, രണ്ടിലെ സതീദേവി എന്നിവര്‍ എന്‍ഡിഎയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. കോണ്‍ഗ്രസിന്റെ പട്ടികയെടുത്താലും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഈ നാല് പേരെ കാണാം. നാല് വാര്‍ഡുകളില്‍ കോണ്‍ഗ്രസും ഏഴ് വാര്‍ഡുകളില്‍ […]

26 Nov 2020 9:06 AM GMT

ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ ‘സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍’; ഒറ്റപ്പാലത്തെ ഡബിള്‍ റോള്‍ വിവാദത്തില്‍
X

ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പോസ്റ്ററുകളില്‍ ഇടം പിടിച്ച് സ്ഥാനാര്‍ത്ഥികള്‍. ഒറ്റപ്പാലം പൂക്കോട്ടുകാവ് പഞ്ചായത്തിലെ നാല് സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎ-ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെ മത്സരിക്കുന്നത്. 1, 2, 6, 13 വാര്‍ഡുകളിലെ കോണ്‍ഗ്രസ്-ബിജെപി ധാരണ മറ്റ് വാര്‍ഡുകളിലുമുണ്ടെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ഒന്നാം വാര്‍ഡിലെ രജനി രാമന്‍കുട്ടി, ആറിലെ ശ്രീനിവാസന്‍, 13ലെ ശ്യാമള, രണ്ടിലെ സതീദേവി എന്നിവര്‍ എന്‍ഡിഎയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. കോണ്‍ഗ്രസിന്റെ പട്ടികയെടുത്താലും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഈ നാല് പേരെ കാണാം.

നാല് വാര്‍ഡുകളില്‍ കോണ്‍ഗ്രസും ഏഴ് വാര്‍ഡുകളില്‍ ബിജെപിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഒന്ന്, രണ്ട്, ആറ്, 13 വാര്‍ഡുകളില്‍ കൈപ്പത്തി ചിഹ്നത്തിലും ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, 13, വാര്‍ഡുകളില്‍ താമര ചിഹ്നത്തിലും സ്ഥാനാര്‍ത്ഥികളില്ല. എല്‍ഡിഎഫ് 13 വാര്‍ഡുകളിലും മത്സരിക്കുന്നുമുണ്ട്.

സോഷ്യല്‍ മീഡിയ പോസ്റ്ററുകളിലും പ്രചരണ ബോര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളുടെ ഡബിള്‍ റോള്‍ ശ്രദ്ധയില്‍ പെട്ടതോടെ ട്രോളുകളും എത്തിത്തുടങ്ങി.

Next Story