‘മിസ്റ്റര്‍ അമിത് ഷാ, പിന്‍വലിക്കുക അല്ലെങ്കില്‍ ഞങ്ങള്‍ പിന്മാറും’; കാര്‍ഷിക ഭേദഗതി റദ്ദാക്കിയില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് ആര്‍എല്‍പി
കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് ഘടകകക്ഷിയായ ആര്‍എല്‍പി. പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍ക്ക് സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എത്രയും പെട്ടെന്ന് മൂന്ന് കാര്‍ഷിക ഭേദഗതി നിയമങ്ങളും പിന്‍വലിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് വ്യക്തമാക്കിയും രാജസ്ഥാനില്‍ നിന്നുള്ള രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എംപി ഹനുമാന് ബെനിവാള്‍ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പാര്‍ലമെന്റംഗത്തിന്റെ പ്രതികരണം. മിസ്റ്റര്‍ അമിത് ഷാ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ദേശവ്യാപകമായി പിന്തുണയേറി വരുന്ന […]

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് ഘടകകക്ഷിയായ ആര്‍എല്‍പി. പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍ക്ക് സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എത്രയും പെട്ടെന്ന് മൂന്ന് കാര്‍ഷിക ഭേദഗതി നിയമങ്ങളും പിന്‍വലിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് വ്യക്തമാക്കിയും രാജസ്ഥാനില്‍ നിന്നുള്ള രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എംപി ഹനുമാന് ബെനിവാള്‍ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പാര്‍ലമെന്റംഗത്തിന്റെ പ്രതികരണം.
മിസ്റ്റര്‍ അമിത് ഷാ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ദേശവ്യാപകമായി പിന്തുണയേറി വരുന്ന സാഹചര്യത്തില്‍ ഈയിടെ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ബില്ലുകളും എത്രയും പെട്ടെന്ന് പിന്‍വലിക്കണം. കേന്ദ്ര സര്‍ക്കാര്‍ സ്വാമിനാഥന് കമ്മീഷന്റെ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കണം. എത്രയും പെട്ടെന്ന് ഡല്‍ഹിയില്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം.
ഹനുമാന് ബെനിവാള്‍
ആര്‍എല്‍പി എന്‍ഡിഎ ഘടകകക്ഷിയാണ്. പക്ഷെ, അതിന്റെ ശക്തി സ്രോതസ് കര്‍ഷകരും ജവാന്മാരുമാണ്. ഈ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍, കര്‍ഷകരുടെ താല്പര്യം മുന്നില്‍ കണ്ട് എന്‍ഡിഎ ഘടകകക്ഷിയായി തുടരണോയെന്ന കാര്യം പുനപരിശോധിക്കേണ്ടിവരുമെന്നും ആര്‍എല്‍പി നേതാവ് കൂട്ടിച്ചേര്‍ത്തു.
ബിജെപി ഭരിക്കുന്നതുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിക്കുന്നതെങ്കില്‍ നേരിട്ട് രംഗത്തിറങ്ങുമെന്നും ബെനിവാള്‍ പറയുകയുണ്ടായി.
പൊലീസും സര്‍ക്കാരുകളും കര്‍ഷകരെ അടിച്ചമര്‍ത്തുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആര്‍എല്‍പി രാജസ്ഥാനില്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തും.
ഹനുമാന് ബെനിവാള്‍
സെപ്റ്റംബറില്‍ കാര്‍ഷിക ഭേദഗതി ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ എന്‍ഡിഎയുടെ ഏറ്റവും പഴയ ഘടകകക്ഷികളിലൊന്നായ ശിരോമണി അകാലി ദള്‍ മുന്നണി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എല്‍പിയുടെ മുന്നറിയിപ്പ്. ജാട്ടുകള്‍ക്കിടയില്‍ ശക്തമായ അടിത്തറയുള്ള പാര്‍ട്ടിയാണ് ആര്‍എല്‍പി. ഭൂവുടമകളായ കര്‍ഷകരായ ജാട്ടുകള്‍ രാജസ്ഥാനിലെ 10-15 ലോക്സഭാ സീറ്റുകളില്‍ ശക്തമായ സാന്നിധ്യമാണ്. കഴിഞ്ഞ രാജസ്ഥാന് തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മുന്നണിക്കൊപ്പമാണ് ആര്‍എല്‍പി മത്സരിച്ചതും.