Top

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം സുപ്രധാന രേഖകള്‍ കടത്തി, ‘നേതാക്കളെത്തിയത് ബാങ്ക് സമയം കഴിഞ്ഞ്’; ആരോപണവുമായി ബിജെപി

വായ്പ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ നിന്നും സിപിഐഎം നിർണ്ണായകള്‍ രേഖകള്‍ കടത്തിയെന്ന് ബിജെപി. സിപിഐഎം പ്രാദേശിക നേതാക്കൾ എത്തി രേഖകൾ മാറ്റിയതായാണ് ബിജെപി ആരോപണം. അഡ്സ്ട്രേറ്ററുടെ നിയന്ത്രണത്തിലുള്ള ബാങ്കിൽ പ്രവർത്തി സമയം കഴിഞ്ഞാണ് സിപിഐഎം നേതാക്കൾ എത്തിയതെന്നും ബിജെപി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സിപിഐഎം പ്രാദേശിക നേതാക്കൾ ബാങ്കിൽ എത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. പ്രവർത്തന സമയം കഴിഞ്ഞ് എത്തിയവർ അരമണിക്കൂറോളം ബാങ്കിൽ തങ്ങിയതായും വായ്പ്പാ തട്ടിപ്പുനടന്ന ബാങ്കിൽ നിന്നും തന്ത്രപ്രധാന […]

28 July 2021 8:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം സുപ്രധാന രേഖകള്‍ കടത്തി, ‘നേതാക്കളെത്തിയത് ബാങ്ക് സമയം കഴിഞ്ഞ്’; ആരോപണവുമായി ബിജെപി
X

വായ്പ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ നിന്നും സിപിഐഎം നിർണ്ണായകള്‍ രേഖകള്‍ കടത്തിയെന്ന് ബിജെപി. സിപിഐഎം പ്രാദേശിക നേതാക്കൾ എത്തി രേഖകൾ മാറ്റിയതായാണ് ബിജെപി ആരോപണം. അഡ്സ്ട്രേറ്ററുടെ നിയന്ത്രണത്തിലുള്ള ബാങ്കിൽ പ്രവർത്തി സമയം കഴിഞ്ഞാണ് സിപിഐഎം നേതാക്കൾ എത്തിയതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സിപിഐഎം പ്രാദേശിക നേതാക്കൾ ബാങ്കിൽ എത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. പ്രവർത്തന സമയം കഴിഞ്ഞ് എത്തിയവർ അരമണിക്കൂറോളം ബാങ്കിൽ തങ്ങിയതായും വായ്പ്പാ തട്ടിപ്പുനടന്ന ബാങ്കിൽ നിന്നും തന്ത്രപ്രധാന രേഖകൾ കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ബിജെപി ആരോപിച്ചു.

തുടർന്ന് ബിജെപി പ്രവർത്തകർ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം സ്ഥലത്തെത്തിയ പൊലീസ് ബാങ്കില്‍ പരിശോധന നടത്തി രേഖകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കി.

അനധികൃത വായ്പകളുടെ രേഖകള്‍ സൂക്ഷിക്കുന്നതിനായി കരുവന്നൂർ ബാങ്കില്‍ പ്രത്യേക ലോക്കര്‍ പോലുമുണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരിശോധനയില്‍ അനധികൃത വായ്പകള്‍ സംബന്ധിച്ച രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

റബ്‌കോ മൊത്തവ്യാപാര വിതരണത്തിന്റെ മറവിലും കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് വഴി മൊത്തവ്യാപാരം നടത്തുന്ന വേളയില്‍ ചില്ലറ വ്യാപാരികളില്‍ നിന്നും പിരിച്ച പണം വരവ് വെച്ചിട്ടില്ലെന്ന ആരോപണവും ഇതിനിടയില്‍ ഉയരുന്നുണ്ട്.

Also Read: കൊട്ടാരക്കര ദമ്പതികള്‍ക്കെതിരായ സെെബർ ആക്രമണം; ഐഷ സുല്‍ത്താനയുമായി ബന്ധമില്ല, അന്വേഷണം അവസാനിപ്പിച്ചു

Next Story