‘ബിഡിജെഎസ് കാലുവാരി, എസ്എന്‍ഡിപി നിലപാട് തിരിച്ചടിയായി’; അന്വേഷണ കമ്മീഷന് മുന്‍പാകെ ബിജെപി നേതാക്കള്‍
സുഭാഷ് വാസുവിനെ അനുകൂലിക്കുന്ന ബിഡിജെഎസ് പ്രവര്‍ത്തകര്‍ കുട്ടനാട് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്കായി പ്രവര്‍ത്തിച്ചില്ലെന്നും നേതാക്കള്‍ കമ്മീഷനുമുന്നില്‍ പരാതിപ്പെട്ടിട്ടുണ്ട്.
30 July 2021 6:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തെരഞ്ഞെടുപ്പിലെ നിസ്സഹകരണം ചൂണ്ടി ബിഡിജെഎസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. മുന്നണിയുടെ ഭാഗമായിരുന്നിട്ടും ബിഡിജെഎസ് തെരഞ്ഞെടുപ്പില്‍ കാലുവാരിയെന്നാണ് തോല്‍വി അന്വേഷിക്കുന്ന കമ്മീഷനുമുന്നില്‍ ആലപ്പുഴയിലെ നേതാക്കള്‍ പറഞ്ഞത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ നിലപാട് മകന് പ്രസിഡന്റായ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടിയായെന്ന് ബിജെപി നേതാക്കള്‍ കമ്മീഷന് മുന്നില്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴ ജില്ലയില്‍ അരൂര്‍, ചേര്‍ത്തല, കുട്ടനാട്, കായംകുളം എന്നീ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിച്ചത്. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ എസ്എന്‍ഡിപി ഈ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിച്ചില്ലെന്നും ബിജെപി നേതാക്കള്‍ കമ്മീഷന് മുന്‍പാകെ പരാതിപ്പെട്ടു. ബിജെപി മത്സരിച്ച അഞ്ച് മണ്ഡലങ്ങളില്‍ ബിഡിജെഎസ് തന്നെ കാലുവാരിയെന്നും ആലപ്പുഴയിലെ ബിജെപി നേതാക്കള്‍ ആരോപിച്ചു.
സുഭാഷ് വാസുവിനെ അനുകൂലിക്കുന്ന ബിഡിജെഎസ് പ്രവര്‍ത്തകര്‍ കുട്ടനാട് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്കായി പ്രവര്‍ത്തിച്ചില്ലെന്നും നേതാക്കള്‍ കമ്മീഷനുമുന്നില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍, മണ്ഡലം കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവരില്‍ നിന്നും അന്വേഷണ കമ്മീഷന് മൊഴിയെടുത്തു.
- TAGS:
- BDJS
- BDJS Subhash
- BJP
- SNDP