Top

‘റോസാപ്പൂ’; തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ ഭയപ്പെടുത്തുന്നു, പിന്‍വലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി. തിരുവനന്തപുരം കോർപറേഷനിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി അപരന്‍മാര്‍ക്ക് തങ്ങളുടെ ചിഹ്നമായ താമരയോട് സാദൃശ്യമുള്ള ചിഹ്നം അനുവദിച്ചെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി അപരന്മാര്‍ക്ക് താമരയോട് സാമ്യമുള്ള ‘റോസാപ്പൂ’ ചിഹ്നം നല്‍കിയെന്നാണ് ബിജെപിയുടെ ആരോപണം. ഒരു സ്ഥലത്തല്ല പലയിടങ്ങളിലും ബിജെപി അപരന്മാര്‍ക്കും ‘റോസാപ്പൂ’ തന്നെയാണ് നല്‍കിയിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ‘റോസാപ്പൂ’ തങ്ങളുടെ വോട്ടുകള്‍ കൊണ്ടുപോവുമോ എന്ന ആശങ്കയാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. ഇതോടെ […]

25 Nov 2020 3:39 AM GMT

‘റോസാപ്പൂ’; തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ ഭയപ്പെടുത്തുന്നു, പിന്‍വലിക്കണമെന്ന് ആവശ്യം
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി. തിരുവനന്തപുരം കോർപറേഷനിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി അപരന്‍മാര്‍ക്ക് തങ്ങളുടെ ചിഹ്നമായ താമരയോട് സാദൃശ്യമുള്ള ചിഹ്നം അനുവദിച്ചെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി അപരന്മാര്‍ക്ക് താമരയോട് സാമ്യമുള്ള ‘റോസാപ്പൂ’ ചിഹ്നം നല്‍കിയെന്നാണ് ബിജെപിയുടെ ആരോപണം. ഒരു സ്ഥലത്തല്ല പലയിടങ്ങളിലും ബിജെപി അപരന്മാര്‍ക്കും ‘റോസാപ്പൂ’ തന്നെയാണ് നല്‍കിയിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

‘റോസാപ്പൂ’ തങ്ങളുടെ വോട്ടുകള്‍ കൊണ്ടുപോവുമോ എന്ന ആശങ്കയാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. ഇതോടെ ‘റോസാപ്പൂ’ ചിഹ്നം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

എല്‍ഡിഎഫിന് പകരം യുഡിഎഫ് എന്ന സ്ഥിതി ഇത്തവണത്തോടെ മാറും. സര്‍ക്കാരിന്റെ അഴിമതി പിടിക്കപ്പെടുമെന്നായപ്പോള്‍ ഉള്ള വെപ്രാളവും വേവലാതിയുമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Next Story