Top

വെള്ളറടയില്‍ ഭിന്നശേഷിക്കാരനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍

ശവപ്പെട്ടി നിര്‍മ്മാണശാലയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വര്‍ഗീസിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

12 May 2021 11:19 PM GMT

വെള്ളറടയില്‍ ഭിന്നശേഷിക്കാരനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍
X

ഭിന്നശേഷിക്കാരനായ അയല്‍വാസിക്കുനേരെ പെട്രോള്‍ ബോംബെറിഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍. തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ചെറിയ ഷെഡില്‍ ശവപ്പെട്ടി നിര്‍മ്മാണം നടത്തിവന്നിരുന്ന ഇരുകാലിനും സ്വാധീനമില്ലാത്ത വര്‍ഗീസിനെ ബിജെപി പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ ഭീഷണിപ്പെടുത്തുകയും വഴങ്ങാതെ വന്നപ്പോള്‍ ബോംബെറിയുകയുമായിരുന്നു. അത്യാസന്ന നിലയിലായ വര്‍ഗീസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശവപ്പെട്ടി നിര്‍മ്മാണ വേളയില്‍ പുറത്തുവരുന്ന പൊടിപടലം തനിക്ക് ബുദ്ധിമുട്ടാണെന്ന് സെബാസ്റ്റ്യന്‍ വര്‍ഗീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ശവപ്പെട്ടി നിര്‍മ്മാണശാല മുഴുവന്‍ വര്‍ഗീസ് തുണികൊണ്ട് കെട്ടി മറച്ചെങ്കിലും സെബാസ്റ്റ്യന്‍ ശവപ്പെട്ടി നിര്‍മ്മാണം ഉടനടി നിര്‍ത്തണമെന്ന് വാശിപിടിക്കുകയായിരുന്നു. പല വിധ ഭീഷണികള്‍ക്കും വര്‍ഗീസ് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് സെബാസ്റ്റിയന്‍ വര്‍ഗീസിന്റെ കടയ്ക്കുനേരെ ഒന്നിലധികം പെട്രോള്‍ ബോംബെറിഞ്ഞത്.

ശവപ്പെട്ടി നിര്‍മ്മാണശാലയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വര്‍ഗീസിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സെബാസ്റ്റ്യനെ നാട്ടുകാര്‍ തന്നെ കൈയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാരെ കണ്ട് സെബാസ്റ്റ്യന്‍ വാതില്‍പൂട്ടി വീടിനുള്ളില്‍ ഇരുന്നെങ്കിലും നാട്ടുകാര്‍ വീട് വളഞ്ഞ് പൊലീസിന്റെ സഹായത്തോടെ വാതില്‍ തുറക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് വലിയ ആഘോഷത്തോടെയാണ് സെബാസ്റ്റിയന്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. ദേശീയ നിര്‍വ്വാഹക സമിതി അംഗം എത്തിയാണ് സെബാസ്റ്റ്യനെ പാര്‍ട്ടിയില്‍ ചേര്‍ത്തത്.

Next Story

Popular Stories