Top

‘കളഞ്ഞിട്ട് പോകുവേ, നിങ്ങളെ ഞങ്ങൾക്ക് വേണ്ട, നിങ്ങൾ സ്വാർത്ഥനാണ്’; ഒ രാജ​ഗോപാലിനെതിരായി അണികളുടെ വിമർശനം ശക്തമാകുന്നു

നേമത്തെ കുമ്മനം രാജശേഖരൻ തോറ്റതിന് പിന്നിൽ ഒ രാജ​ഗോപാലിന്റെ നിലപാടുകളാണെന്നാണ് പ്രധാന വിമർശനം. മുതിർന്ന നേതാവെന്ന നിലയിൽ ഉത്തരവാദിത്വം കാണിച്ചില്ലെന്നും വർ​ഗ വഞ്ചകനാണ് രാജ​ഗോപാലെന്നും കമന്റുകളുണ്ട്.

11 May 2021 7:44 AM GMT

‘കളഞ്ഞിട്ട് പോകുവേ, നിങ്ങളെ ഞങ്ങൾക്ക് വേണ്ട, നിങ്ങൾ സ്വാർത്ഥനാണ്’; ഒ രാജ​ഗോപാലിനെതിരായി അണികളുടെ വിമർശനം ശക്തമാകുന്നു
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നേമത്തെ മുൻ എം.എൽ.എ ഒ രാജ​ഗോപാലിനെതിരായ അണികളുടെ വിമർശനം ശക്തമാകുന്നു. നേമത്തെ കുമ്മനം രാജശേഖരൻ തോറ്റതിന് പിന്നിൽ ഒ രാജ​ഗോപാലിന്റെ നിലപാടുകളാണെന്നാണ് പ്രധാന വിമർശനം. മുതിർന്ന നേതാവെന്ന നിലയിൽ ഉത്തരവാദിത്വം കാണിച്ചില്ലെന്നും വർ​ഗ വഞ്ചകനാണ് രാജ​ഗോപാലെന്നും കമന്റുകളുണ്ട്. വിമർശനങ്ങളുന്നയിക്കുന്ന സോഷ്യൽ മീഡിയാ ​​ഹാൻഡിലുകൾ ബിജെപി പ്രവർത്തകരുടേതാണ്.

കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പുതിയ ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ എന്ന തലക്കെട്ടോടു കൂടി ഇന്നലെ ഒ രാജ​ഗോപാൽ ഒരു പോസ്റ്റ് ഫെയിസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. പോസ്റ്റിൽ വിമർശന കമന്റുകൾ നിറയുകയാണ്. കളഞ്ഞിട്ട് പോകുവേ. നിങ്ങളെ ഞങ്ങൾക്ക് വേണ്ട. നിങ്ങൾ സ്വാർത്ഥനാണ്.. നിങ്ങൾ ഒറ്റുകാരനാണ്. നിങ്ങൾ പാപിയാണ്. നിങ്ങൾ ദുഷ്ട്ടനാണ്. കമ്മികൾ പറയുന്ന പോലെ ശുംഭൻ അണ് നിങ്ങൾ…പ്രായം കൂടുതൽ കാരണം നിങ്ങളെ വളരെ ബഹുമാനമായിരുന്നു. നിങ്ങളുടെ പ്രവർത്തിയും സംസാരവും ഞങ്ങടെ മനസ്സിൽ നിന്ന് നിങ്ങൾ മരിച്ചു. നിങ്ങളുടെ ഒരാഹ്വാനവും ഞങ്ങൾ എറ്റെടുക്കില്ല. ശാപം. ഞങ്ങൾ ഇന്നും, നാളെയും എൻഡിഎ തന്നെയായിരിക്കും. ഒരു കമന്റ് പറയുന്നു.

രാവിലെ കുളിച്ച് അമ്പലത്തിൽ പോയി തൊഴുതിട്ടു നേമം മണ്ഡലം അറിഞ്ഞുകൂടാത്ത താങ്കളാണ് നരേന്ദ്രമോഡിയെ വികസനത്തെക്കുറിച്ച് പറയുന്നത് വയസ്സാൻ കാലത്ത് പൂജ റൂമിൽ ഒതുങ്ങിക്കൂടി കൂടെ. മറ്റൊരു കമന്റിൽ പറയുന്നു. മോദി ചെയ്തോളും. ഇയാള് പണി നോക്കി പോ തുടങ്ങിയ കമന്റുകളും പോസ്റ്റിലുണ്ട്.

നേമത്തടക്കം അടിയുറച്ച ബിജെപി വോട്ടുകൾ ചോർന്നെന്ന് ഇന്നലെ ചേർന്ന സംസ്ഥാന കമ്മറ്റി യോ​ഗത്തിൽ വിലയിരുത്തിയിരുന്നു. വട്ടിയൂർക്കാവിൽ മത്സരിച്ച ജില്ലാ പ്രസിഡണ്ടും വിവി രാജേഷിന് പാർട്ടി വോട്ടുകൾ മാത്രമാണ് ലഭിച്ചതെന്നാണ് വിലയിരുത്തൽ. ബിജെപി ശക്തികേന്ദ്രങ്ങളായ ഒമ്പത് വാർഡുകളിൽ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്.

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ വോട്ട് തനിക്ക് കിട്ടിയെന്ന് രാജേഷ് അവകാശപ്പെട്ടത് അന്ന് സ്ഥാനാർത്ഥിയായിരുന്ന എസ് സുരേഷിനെ പ്രകോപിപ്പിച്ചു. ഇതോടെ വാക്പോരിനും യോ​ഗം സാക്ഷിയായിരുന്നു. 2016 ലും തുടർന്നും ബിഡിജെഎസ് പിന്തുണ കൊണ്ട് കിട്ടിയ സമുദായ വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. ഇത് എൽഡിഎഫിലേക്ക് പോവുകയായിരുന്നുവെന്നാണ് നേതാക്കൾ പറഞ്ഞു. എന്നാൽ ശോഭാ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുത്തില്ല.

Next Story