‘ഇന്ത്യ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു’; മോദിയുമായി ഫോണില്‍ സംസാരിച്ച് ബൈഡന്;സഹായം ഉടനെത്തും
രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവിധ സഹായവും ഉറപ്പു നല്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇത് സംബന്ധിച്ച് ബൈഡന് ഫോണ്‍ സംഭാഷണം നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി മെഡിക്കല്‍ ഓക്സിജന്‍, കൊവിഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കള്‍, മറ്റ് അത്യാവശ്യ മരുന്നുകള്‍ എന്നിവ അമേരിക്ക ഇന്ത്യയിലെത്തിക്കും. അമേരിക്കയുടെ കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെന്നും ഇന്ന് ഇന്ത്യയുടെ പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്ക ഒപ്പം മുണ്ടാവുമെന്നും ഫോണ്‍ സംഭാഷണത്തിനു ശേഷം […]

രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവിധ സഹായവും ഉറപ്പു നല്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇത് സംബന്ധിച്ച് ബൈഡന് ഫോണ്‍ സംഭാഷണം നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി മെഡിക്കല്‍ ഓക്സിജന്‍, കൊവിഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കള്‍, മറ്റ് അത്യാവശ്യ മരുന്നുകള്‍ എന്നിവ അമേരിക്ക ഇന്ത്യയിലെത്തിക്കും.
അമേരിക്കയുടെ കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെന്നും ഇന്ന് ഇന്ത്യയുടെ പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്ക ഒപ്പം മുണ്ടാവുമെന്നും ഫോണ്‍ സംഭാഷണത്തിനു ശേഷം ബൈഡന് ട്വീറ്റ് ചെയ്തു. അമേരിക്കയുടെ സഹായ വാഗ്ദാനത്തിന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ നന്ദിയും അറിയിച്ചു.
ഇന്ത്യക്ക് ആവശ്യമായ മെഡിക്കല്‍ സഹായം എത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. ‘ ഇന്ത്യയുമായുള്ള സഹകരണത്തം അമേരിക്ക വളരെയധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയത്തിലാണ്,’ പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.
- TAGS:
- COVID IN INDIA
- Joe Biden