മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാതെ ബിഷപ്പുമാര്‍; വിശദീകരണം ഇങ്ങനെ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തില്‍നിന്നും വിട്ടുനിന്ന് ബിഷപ്പുമാര്‍. കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് വെച്ചുനടത്തിയ യോഗത്തില്‍ കോഴിക്കോട് ബിഷപ് വര്‍ഗ്ഗീസ് ചക്കാലത്തിലും താമരശ്ശേരി ബിഷപ് റെമഞ്ചിയോസ് ഇഞ്ചനാനിലും പങ്കെടുത്തില്ല. സിഎസ്ഐ മലബാര്‍ മേഖലാ ബിഷപ് റോയ് വിക്ടര്‍ മാത്രമാണ് ക്രൈസ്തവ നേതാക്കളില്‍നിന്നും പങ്കെടുത്തത്. ക്രിസ്മസ് തിരക്കുകളായതിനാലാണ് പങ്കെടുക്കാത്തെന്നാണ് ബിഷപ് ഹൗസ് വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. വിവിധ മേഖലകളില്‍ പ്രമുഖരായ 150 പേരെയായിരുന്നു യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. കാരപ്പറമ്പ് സ്കൂളില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ യോഗം. […]

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തില്‍നിന്നും വിട്ടുനിന്ന് ബിഷപ്പുമാര്‍. കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് വെച്ചുനടത്തിയ യോഗത്തില്‍ കോഴിക്കോട് ബിഷപ് വര്‍ഗ്ഗീസ് ചക്കാലത്തിലും താമരശ്ശേരി ബിഷപ് റെമഞ്ചിയോസ് ഇഞ്ചനാനിലും പങ്കെടുത്തില്ല. സിഎസ്ഐ മലബാര്‍ മേഖലാ ബിഷപ് റോയ് വിക്ടര്‍ മാത്രമാണ് ക്രൈസ്തവ നേതാക്കളില്‍നിന്നും പങ്കെടുത്തത്.
ക്രിസ്മസ് തിരക്കുകളായതിനാലാണ് പങ്കെടുക്കാത്തെന്നാണ് ബിഷപ് ഹൗസ് വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. വിവിധ മേഖലകളില്‍ പ്രമുഖരായ 150 പേരെയായിരുന്നു യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. കാരപ്പറമ്പ് സ്കൂളില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ യോഗം.
ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കിയായിരുന്നു. യോഗം. മറ്റെല്ലാ മുസ്ലിം സമുദായ സംഘടനകളെയും ക്ഷണിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ ശനിയാഴ്ച രാത്രി ഗസ്റ്റ് ഗൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.