പ്രേം നസീറിന്റെ ആത്മകഥ എന്റെ ജീവിതത്തിന് അന്ന് വില മൂന്ന് രൂപ; 2100 രൂപക്ക് സ്വന്തമാക്കി തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന് പ്രേം നസീറിന്റെ ആത്മകഥ എന്റെ ജീവിതം പുറത്തിറങ്ങുമ്പോള്‍ മൂന്ന് രൂപയായിരുന്നു വില. ഡിസി ബുക്ക്സ് ആണ് അന്ന് ആത്മകഥ പുറത്തിറക്കിയത്. പുസ്തകമിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കബീര്‍ ഇബ്രാഹിം എന്ന വ്യക്തി ഈ പുസ്തകം റീഡേഴ്സ് സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ലേലത്തിന് വച്ചു. 3 രൂപയുടെ ആ പുസ്തകം 2100 രൂപക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഒരാള്‍. പുസ്തകം സ്വന്തമാക്കിയ വ്യക്തിക്കും സിനിമയുമായും പുസ്തക ലോകവുമായും ബന്ധമുണ്ട്. മറ്റാരുമല്ല സിനിമ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രനാ ണ് […]

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന് പ്രേം നസീറിന്റെ ആത്മകഥ എന്റെ ജീവിതം പുറത്തിറങ്ങുമ്പോള്‍ മൂന്ന് രൂപയായിരുന്നു വില. ഡിസി ബുക്ക്സ് ആണ് അന്ന് ആത്മകഥ പുറത്തിറക്കിയത്.
പുസ്തകമിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കബീര്‍ ഇബ്രാഹിം എന്ന വ്യക്തി ഈ പുസ്തകം റീഡേഴ്സ് സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ലേലത്തിന് വച്ചു. 3 രൂപയുടെ ആ പുസ്തകം 2100 രൂപക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഒരാള്‍.
പുസ്തകം സ്വന്തമാക്കിയ വ്യക്തിക്കും സിനിമയുമായും പുസ്തക ലോകവുമായും ബന്ധമുണ്ട്. മറ്റാരുമല്ല സിനിമ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രനാ ണ് ആ വ്യക്തി. ഡാഡി കൂള്‍ ,ബെസ്റ്റ് ആക്ടര്‍, 1983, പാവാട,സൈറ ഭാനു, കിങ് ലയര്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്.
പുസ്തകങ്ങളുടെ കാര്യത്തില്‍ വലിയ പ്രത്യേകതയാണ് ബിപിന്‍ ചന്ദ്രനുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ഹോം ലൈബ്രറിയുള്ളയാളാണ് അധ്യാപകന് കൂടിയായ ബിപിന്‍ ചന്ദ്രന്റേത്. പൊന്‍കുന്നത്തെ വണ്ടങ്കല്‍ വീട്ടിലെ ചുമരുകള്‍ പോലും പുസ്കങ്ങള് കൊണ്ടാണെന്ന് പറയാം.
- TAGS:
- Bipin Chandran