‘ബയോവെപ്പണ്‍ പ്രയോഗം’; ഐഷയെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്കെതിരെ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം
കലാകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്കെതിരെ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം. തിങ്കളാഴ്ച്ച മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പണ്‍’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ച് ഐയിഷയ്ക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ക്കെതിരെയാണ് സാഹിത്യ സംഘം ഐഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപ് ജനങ്ങള്‍ക്കു നേരെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ബോഡ പട്ടേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മനുഷ്യത്വ പരമല്ലാത്ത നടപടികളെ കുറിച്ച് പറഞ്ഞുവന്നതിനിടയില്‍ ഉണ്ടായ ഒരു പ്രസ്താവനയെ രാജ്യദ്രോഹപരമായ വിമര്‍ശനമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും കൊവിഡിന്റെ കാര്യത്തില്‍ […]
9 Jun 2021 7:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കലാകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്കെതിരെ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം. തിങ്കളാഴ്ച്ച മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പണ്‍’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ച് ഐയിഷയ്ക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ക്കെതിരെയാണ് സാഹിത്യ സംഘം ഐഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ലക്ഷദ്വീപ് ജനങ്ങള്‍ക്കു നേരെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ബോഡ പട്ടേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മനുഷ്യത്വ പരമല്ലാത്ത നടപടികളെ കുറിച്ച് പറഞ്ഞുവന്നതിനിടയില്‍ ഉണ്ടായ ഒരു പ്രസ്താവനയെ രാജ്യദ്രോഹപരമായ വിമര്‍ശനമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും കൊവിഡിന്റെ കാര്യത്തില്‍ ഗ്രീന്‍ സോണായി നിലനിന്നിരുന്ന ലക്ഷദ്വീപിനെ കൊവിഡ് ബാധിത പ്രദേശമാക്കി മാറ്റിയത് ശ്രീ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഇടപെടലുകളാണെന്നും സാഹിത്യ സംഘം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
ഐഷാ സുല്‍ത്താനക്ക് പിന്തുണ
ഐഷാ സുല്‍ത്താന മീഡിയ വണ്‍ ചാനലില്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പദ പ്രയോഗത്തെ തുടര്‍ന്ന് ഐഷാ സുല്‍ത്താനയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തെ ലക്ഷദീപ് സാഹിത്യ പ്രവര്‍ത്തക സംഘം നിശിതമായി വിമര്‍ശിക്കുന്നു. ലക്ഷദ്വീപ് ജനങ്ങള്‍ക്കു നേരെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ബോഡ പട്ടേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മനുഷ്യത്വ പരമല്ലാത്ത നടപടികളെ കുറിച്ച് പറഞ്ഞുവന്നതിനിടയില്‍ ഉണ്ടായ ഒരു പ്രസ്താ വനയെ രാജ്യദ്രോഹപരമായ വിമര്‍ശനമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് കൊവിഡിന്റെ കാര്യത്തില്‍ ഗ്രീന്‍ സോണായി നിലനിന്നിരുന്ന ലക്ഷദ്വീപിനെ കൊവിഡ് ബാധിത പ്രദേശമാക്കി മാറ്റിയത് ശ്രീ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഇടപെടലുകളാണ്. ഇദ്ദേഹം വന്നതിനു ശേഷം ദ്വീപ് ഭരണകൂടം പുറത്തിറക്കിയ പല ഉത്തരവുകളും ജീവനുള്ള തെളിവുകളാണ്. പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപ് ജനങ്ങള്‍ക്കുമേല്‍ നിലാണ്ടിരിക്കുന്ന അധിനിവേശത്തെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയ ഐഷ സുല്‍ത്താനെ അഭിനന്ദിക്കാന്‍ കൂടി ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കുന്നു. കലാകാരിയായ ഐഷ സുല്‍ത്താനയോടൊപ്പം സാംസ്കാരിക സമൂഹം പൂര്‍ണ പിന്തുണയോടെ ഉറച്ച് നില്ക്കുക തന്നെ ചെയ്യുമെന്നും ഞങ്ങള്‍ ഉറപ്പുനല്‍കുന്നു.
