Top

അതിവേഗം പകരുന്ന കൊവിഡ്: വാക്‌സിന്‍ ബ്രിട്ടണില്‍ ഫലിക്കുമെന്ന് ബയേണ്‍ടെക്ക് സിഇഒ

ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസിന്റെ വകഭേദത്തിനെതിരെയും ബയേണ്‍ടെക്കിന്റെ വാക്‌സിന്‍ ഫലപ്രദമാകുമെന്ന് ബയേണ്‍ടെക്ക് സിഇഒ ഉഗര്‍ സഹിന്‍ പറഞ്ഞു

22 Dec 2020 10:09 PM GMT

അതിവേഗം പകരുന്ന കൊവിഡ്: വാക്‌സിന്‍ ബ്രിട്ടണില്‍ ഫലിക്കുമെന്ന് ബയേണ്‍ടെക്ക് സിഇഒ
X

ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസിന്റെ വകഭേദത്തിനെതിരെയും ബയേണ്‍ടെക്കിന്റെ വാക്‌സിന്‍ ഫലപ്രദമാകുമെന്ന് ബയേണ്‍ടെക്ക് സിഇഒ ഉഗര്‍ സഹിന്‍ പറഞ്ഞു. ബ്രിട്ടണില്‍ വക്‌സിന്‍ ഫലം കാണുമെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

യുകെയില്‍ വ്യാപിക്കുന്ന ജനിതക മാറ്റം സംഭവിച്ച വൈറസിന് വ്യാപനശേഷി വളരെ കൂടുതലാണ്. അതേസമയം അതിന്റെ പ്രോട്ടീന്‍ ഘടന 99 ശതമാനവും പഴയതിന് സമാനവുമാണ്. അതുകൊണ്ട് തന്നെ വാക്‌സിന് വൈറസിനെതിരെ പൊരുതാന്‍ സാധിക്കും. യൂറോപ്യന്‍ യൂണിയന്‍ വാക്‌സിന് അനുമതി നല്‍കിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് ഈ വകഭേദത്തെ കുറിച്ച് പഠിക്കണം. അതിനായി രണ്ടാഴ്ച്ചത്തെ സമയം വേണം. ശേഷം വാക്‌സിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനത്തില്‍ എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടകം 45 രാജ്യങ്ങളാണ് ഫൈസര്‍ ബയേണ്‍ടെക്കിന്റെ കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കിയിരിക്കുന്നത്. വാക്‌സിനില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ വേണ്ടിവന്നാല്‍ അത് ഏറെ പ്രയാസകരമാകും

Next Story