Top

മാളയില്‍ കവര് പൂത്തു; കാണാന്‍ ആയിരങ്ങള്‍

തൃശൂര്‍: മാള പള്ളപ്പുറം ചെന്തുരത്തി ഫയര്‍ സ്റ്റേഷന് പിന്‍വശമുള്ള ചാലില്‍ കവര് പൂത്തു. മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തോട്ടിലാണ് കവര് പൂത്തത്. ബാക്ടീരിയ, ഫംഗസ്, ആല്‍ഗേ പോലെയുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്നത് മൂലമുള്ള പ്രതിഭാസമാണിത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇത് സാധാരണയായി കാണാനാവുക. വെള്ളത്തില്‍ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചം കാണാനാവും. വെള്ളത്തിലെ ഉപ്പ് കൂടുന്നതനുസരിച്ച് പ്രകാശം വര്‍ധിക്കും. മഴക്കാലമായാല്‍ വര്‍ധിക്കുകയും ചെയ്തു. രാത്രി മുതല്‍ പുലര്‍ച്ചെ വരെ […]

20 March 2021 9:51 AM GMT

മാളയില്‍ കവര് പൂത്തു; കാണാന്‍ ആയിരങ്ങള്‍
X

തൃശൂര്‍: മാള പള്ളപ്പുറം ചെന്തുരത്തി ഫയര്‍ സ്റ്റേഷന് പിന്‍വശമുള്ള ചാലില്‍ കവര് പൂത്തു. മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തോട്ടിലാണ് കവര് പൂത്തത്. ബാക്ടീരിയ, ഫംഗസ്, ആല്‍ഗേ പോലെയുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്നത് മൂലമുള്ള പ്രതിഭാസമാണിത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇത് സാധാരണയായി കാണാനാവുക.

വെള്ളത്തില്‍ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചം കാണാനാവും. വെള്ളത്തിലെ ഉപ്പ് കൂടുന്നതനുസരിച്ച് പ്രകാശം വര്‍ധിക്കും. മഴക്കാലമായാല്‍ വര്‍ധിക്കുകയും ചെയ്തു. രാത്രി മുതല്‍ പുലര്‍ച്ചെ വരെ ഈ പ്രതിഭാസം ദൃശ്യമാവും.

കവര് പൂത്തത് കാണാന്‍ ആയിരക്കണക്കിന് പേരാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തുന്നത്. ഒരു വര്‍ഷം മുമ്പും ഇവിടെ കവര് പൂത്തിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ അറിഞ്ഞത് ഈ വര്‍ഷമാണ്.

Next Story