കോര്‍ബെവാക്സ് വാക്സിന് പ്രതിസന്ധിക്ക് തടയിടുമോ?; ‘അനുമതി ലഭിച്ചാല്‍ ഡോസിന് 250 രൂപ’
അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചാല്‍ ബയോളജിക്കല്‍ ഇയുടെ പുനയംയോജന പ്രോട്ടീന്‍ കൊവിഡ് വാക്സിനായ കോര്ബിവാക്സാവും ഇന്ത്യന്‍ വിപണിയിലുള്ള ഏറ്റവും നിരക്ക് കുറഞ്ഞ കൊവിഡ് പ്രതിരോധ വാക്സിന്. വാക്സിന്റെ ഇരു ഡോസും 500 രൂപ നിരക്കിലോ അല്ലെങ്കില്‍ 400 രൂപയില്‍ കുറഞ്ഞ നിരക്കിലോ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ നിരക്കിലാകും കോര്‍ബെവാക്സ് വിപണിയിലെത്തുകയെന്ന് ബയോളജിക്കല്‍ ഇ മാനേജിംഗ് ഡയറക്ടര്‍ മഹിമ ദത്ല വ്യക്തമാക്കിയിരുന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു പ്രതികരണം. എന്നാല്‍ ഇന്നാല് ഇതിന്റെ നിരക്ക് […]
5 Jun 2021 5:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചാല്‍ ബയോളജിക്കല്‍ ഇയുടെ പുനയംയോജന പ്രോട്ടീന്‍ കൊവിഡ് വാക്സിനായ കോര്ബിവാക്സാവും ഇന്ത്യന്‍ വിപണിയിലുള്ള ഏറ്റവും നിരക്ക് കുറഞ്ഞ കൊവിഡ് പ്രതിരോധ വാക്സിന്. വാക്സിന്റെ ഇരു ഡോസും 500 രൂപ നിരക്കിലോ അല്ലെങ്കില്‍ 400 രൂപയില്‍ കുറഞ്ഞ നിരക്കിലോ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും കുറഞ്ഞ നിരക്കിലാകും കോര്‍ബെവാക്സ് വിപണിയിലെത്തുകയെന്ന് ബയോളജിക്കല്‍ ഇ മാനേജിംഗ് ഡയറക്ടര്‍ മഹിമ ദത്ല വ്യക്തമാക്കിയിരുന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു പ്രതികരണം. എന്നാല്‍ ഇന്നാല് ഇതിന്റെ നിരക്ക് എത്രയായിരിക്കുമെന്നതില് ഇതുവരെ അന്തിമ തീരുമാനാമായിട്ടില്ല.
നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 300 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് നല്‍കുന്നത്. അതേസമയം ഭാരത് ബയോടെക്കിന്റെ കോവാക്സിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. റഷ്യന്‍ വാക്സിന് സ്പുട്നിക് വി വാക്സിന്റെ വിതരണാവകാശമുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ഒരു ജാബിന് 995 രൂപയാണ് വില നല്‍കിയിരിക്കുന്നത്.
ALSO READ: ‘ഒരു തുള്ളിയും പാഴാക്കാതെ’; സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്സിന് നല്‍കിയതായി വീണ ജോര്‍ജ്
കഴിഞ്ഞ ഒരു മാസത്തോളമായി ബയോളജിക്കല്‍ ഇ കോര്വെവാക്സ് വാക്സിന്റെ നിര്‍മ്മാണത്തിലാണ്. ഓഗസ്റ്റ് മുതല്‍ പ്രതിമാസം 7,580 ദശലക്ഷം ഡോസുകള്‍ ഉല്പാദിപ്പിക്കുമെന്ന് ഡയറക്ടര്‍ മഹിമ ദത്ല ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തിനുള്ളില്‍ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുകയാണെങ്കില്‍ നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന വാക്സിന് പ്രതിസന്ധിക്ക് അതൊരു വലിയ ആശ്വാസമായിരിക്കും നല്‍കുക.