‘പോവുന്നതിനു മുമ്പ് ആര്‍എസ്എസിന്റെ ബൈബിളായ വിചാരധാര വായിക്കണം,’ മോദിയുമായി ചര്‍ച്ചയ്ക്ക് പോവുന്ന സഭാ നേതാക്കളോട് ബിനോയ് വിശ്വം
സഭാ തര്‍ക്കം പരിഹരിക്കാനായി പ്രധാനമന്ത്രി നേരേന്ദ്രമോദിയുമായി ചര്‍ച്ച നടത്താനിരിക്കുന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര് ആര്‍എസ്എസിന്റെ വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം എംപി. വിചാരധാരയില്‍ ആഭ്യന്തര ശത്രുക്കള്‍ എന്ന അധ്യായത്തില്‍ രണ്ടാമതായി പരാമര്‍ശിക്കുന്നത് ക്രിസ്ത്യാനികളെയാണ്. ഈ നിലപാടില്‍ നിന്ന് ആര്‍എസ്എസ് മാറിയോ എന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ‘ പ്രധാനമന്ത്രി ചില ക്രിസ്ത്യന്‍ നത മേലധ്യക്ഷമാരെ കൂടിക്കാഴ്ചക്ക് വിളിച്ചിരിക്കുന്നത് നിസ്സാരകാര്യമല്ല. അങ്ങനെ പോവുന്ന ആരാധ്യരായ ക്രിസ്ത്യന്‍ മത അധ്യക്ഷന്മാരോടൊക്കെ എനിക്ക് ഒരു അപേക്ഷയുണ്ട്. പോകും മുമ്പ് […]

സഭാ തര്‍ക്കം പരിഹരിക്കാനായി പ്രധാനമന്ത്രി നേരേന്ദ്രമോദിയുമായി ചര്‍ച്ച നടത്താനിരിക്കുന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര് ആര്‍എസ്എസിന്റെ വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം എംപി. വിചാരധാരയില്‍ ആഭ്യന്തര ശത്രുക്കള്‍ എന്ന അധ്യായത്തില്‍ രണ്ടാമതായി പരാമര്‍ശിക്കുന്നത് ക്രിസ്ത്യാനികളെയാണ്. ഈ നിലപാടില്‍ നിന്ന് ആര്‍എസ്എസ് മാറിയോ എന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
‘ പ്രധാനമന്ത്രി ചില ക്രിസ്ത്യന്‍ നത മേലധ്യക്ഷമാരെ കൂടിക്കാഴ്ചക്ക് വിളിച്ചിരിക്കുന്നത് നിസ്സാരകാര്യമല്ല. അങ്ങനെ പോവുന്ന ആരാധ്യരായ ക്രിസ്ത്യന്‍ മത അധ്യക്ഷന്മാരോടൊക്കെ എനിക്ക് ഒരു അപേക്ഷയുണ്ട്. പോകും മുമ്പ് ആര്‍എസ്എസിന്റെ ബൈബിളായ വിചാരധാര ഒന്ന് വായിക്കണം. അതില്‍ പന്ത്രണ്ടാം അധ്യായമായിട്ട് ഒരു ഭാഗമുണ്ട്. ആഭ്യന്തര ശത്രുക്കളെപറ്റിയാണത്,’ ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു.
അധ്യായത്തില്‍ രണ്ടാമതായി പരാമര്‍ശിക്കുന്നത് ക്രിസ്ത്യാനികളെക്കുറിച്ചാണെന്നും ഈ നിലപാടില്‍ നിന്ന് ആര്‍ആര്‍എസ് മാറിയോ എന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ളയാണ് ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നെന്ന് മാധ്യമങ്ങളെ അറിയിച്ചത്. അടുത്തയാഴ്ച ഇരുവിഭാഗങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. മറ്റ് സഭാ നേതൃത്വങ്ങളുമായി ജനുവരിയില്‍ ഡല്‍ഹിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക.
ഇരുപക്ഷവും മൂന്ന് പ്രതിനിധികളുടെ ലിസ്റ്റ് സമര്‍പ്പിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. യാക്കോബായ സഭയില്‍ നിന്ന് മെട്രോ പോലീത്തന് ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് , കുര്യാക്കോസ് മാര്‍തേ യോഫിലോസ് ,മോര് തിമോത്തിയോസ് എന്നിവര്‍ പങ്കെടുക്കും. സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാരത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നത്.
- TAGS:
- Binoy viswam
- RSS