Top

കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശം: ഡോ. ഗില്‍ബര്‍ട്ടിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ബിനോയ് വിശ്വം

കേന്ദ്ര സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും അദ്ദേഹത്തിനെതിരെ ശിക്ഷാനടപടി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബിനോയ് വിശ്വം എംപി. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലിന് എം പി കത്തയച്ചു. തന്റെ പ്രഭാഷണത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തിയെന്ന പേരിലാണ് ഫ്രൊ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും ചിന്തകളും തടയുന്ന ഇത്തരം നടപടി ആശങ്കാകുലമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത്. വിമര്‍ശനാത്മകമായി ചിന്തിക്കുവാനും ചോദ്യങ്ങള്‍ […]

23 May 2021 10:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശം: ഡോ. ഗില്‍ബര്‍ട്ടിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ബിനോയ് വിശ്വം
X

കേന്ദ്ര സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും അദ്ദേഹത്തിനെതിരെ ശിക്ഷാനടപടി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബിനോയ് വിശ്വം എംപി. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലിന് എം പി കത്തയച്ചു.

തന്റെ പ്രഭാഷണത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തിയെന്ന പേരിലാണ് ഫ്രൊ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും ചിന്തകളും തടയുന്ന ഇത്തരം നടപടി ആശങ്കാകുലമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത്. വിമര്‍ശനാത്മകമായി ചിന്തിക്കുവാനും ചോദ്യങ്ങള്‍ ഉന്നയിക്കുവാനും വിദ്യാര്‍ത്ഥികളെ സഹായിക്കുകയും അവരെ സമൂഹത്തിന്റെ ക്രിയാത്മക ഭാഗമാക്കുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സംവാദങ്ങളും വിയോജിപ്പുകളും വൈജ്ഞാനികമായ ഉത്പാദനവുമാണ് നമ്മുടെ സര്‍വകലാശാലകളുടെ മുഖമുദ്രയെന്നും ഈ സാഹചര്യത്തില്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരായ നടപടി പിന്‍വലിക്കണമെന്നും ബിനോയ് വിശ്വം കത്തില്‍ ആവശ്യപ്പെട്ടു.

‘നരേന്ദ്ര മോദി 2014 ല്‍ അധികാരമേറ്റതിനു ശേഷമുള്ള ഇന്ത്യയും ഒരു പ്രോട്ടോ- ഫാസിസ്റ്റ് രാജ്യമാണോ’ എന്ന ചോദ്യത്തിന് പിന്നാലെയാണ് കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് ഡിപാര്‍ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെ, തന്റെ ക്ലാസില്‍ ഇന്ത്യയിലെ സംഘ് പരിവാര്‍ സംഘടനകളെ പ്രോട്ടോ-ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചതില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് എബിവിപി യുടെ ആവശ്യപ്രകാരം യുജിസിയും എംഎച്ച്ആര്‍ഡിയും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഡോ. ഗില്‍ബര്‍ട്ടിനെ സസ്‌പ്പെന്‍ഡ് ചെയ്തത്.

Next Story

Popular Stories