Top

ഗോകുലത്തിന്റെ സ്വപ്‌നയാത്ര നയിച്ച സുത്രധാരന്‍ പടിയിറങ്ങി; രാജി വയ്ക്കുന്നുവെന്ന് ബിനോ ജോര്‍ജ്

ഗോകുലം എഫ്.സിയെ ഐ ലീഗ് ജേതാക്കളും ഡ്യൂറണ്ട് കപ്പ് ജേതാക്കളുമാക്കിയ സുത്രധാരന്‍ പടിയിറങ്ങുന്നു. ഗോകുലം എഫ്.സി. വിടുകയാണെന്ന് ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ് അറിയിച്ചു. തുടക്കം മുതല്‍ ക്ലബിനൊപ്പമുണ്ടായിരുന്ന ബിനോ ജോര്‍ജ് ആദ്യം പരിശീലകനും പിന്നീട് ടെക്‌നിക്കല്‍ ഡയറക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ ട്വിറ്ററിലൂടെയാണ് താന്‍ ക്ലബ് വിടുന്ന കാര്യം ബിനോ അറിയിച്ചത്. എ.എഫ്.സി. പ്രോ ലൈസന്‍സ് ഉള്ള പരിശീലകനാണ് ബിനോ ജോര്‍ജ്. ഗോകുലത്തിന്റെ ഐതിഹാസിക കുതിപ്പിനു പിന്നാലെ ബിനോയെ തേടി നിരവധി ഐ.എസ്.എല്‍. ക്ലബുകള്‍ എത്തിയിരുന്നു. […]

2 Jun 2021 2:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോകുലത്തിന്റെ സ്വപ്‌നയാത്ര നയിച്ച സുത്രധാരന്‍ പടിയിറങ്ങി; രാജി വയ്ക്കുന്നുവെന്ന് ബിനോ ജോര്‍ജ്
X

ഗോകുലം എഫ്.സിയെ ഐ ലീഗ് ജേതാക്കളും ഡ്യൂറണ്ട് കപ്പ് ജേതാക്കളുമാക്കിയ സുത്രധാരന്‍ പടിയിറങ്ങുന്നു. ഗോകുലം എഫ്.സി. വിടുകയാണെന്ന് ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ് അറിയിച്ചു.

തുടക്കം മുതല്‍ ക്ലബിനൊപ്പമുണ്ടായിരുന്ന ബിനോ ജോര്‍ജ് ആദ്യം പരിശീലകനും പിന്നീട് ടെക്‌നിക്കല്‍ ഡയറക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ ട്വിറ്ററിലൂടെയാണ് താന്‍ ക്ലബ് വിടുന്ന കാര്യം ബിനോ അറിയിച്ചത്.

എ.എഫ്.സി. പ്രോ ലൈസന്‍സ് ഉള്ള പരിശീലകനാണ് ബിനോ ജോര്‍ജ്. ഗോകുലത്തിന്റെ ഐതിഹാസിക കുതിപ്പിനു പിന്നാലെ ബിനോയെ തേടി നിരവധി ഐ.എസ്.എല്‍. ക്ലബുകള്‍ എത്തിയിരുന്നു.

ഐ.എസ്.എല്ലിലേക്കു ചേക്കേറുന്നതിന്റെ ഭാഗമായാണ് ബിനോയുടെ രാജി എന്നാണ് സൂചന. ഗോകുലം രൂപീകരിച്ചപ്പോള്‍ മുതല്‍ ബിനോയായിരുന്നു പരിശീലകന്‍. ക്ലബിനൊപ്പം തന്റെ ആദ്യ ഐ ലീഗ് സീസണില്‍ തന്നെ മികച്ച പരിശീലകന്‍ എന്ന ഖ്യാതി നേടിയിരുന്നു.

ആദ്യ സീസണില്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയ ഗോകുലം പിന്നീട് ഐ ലീഗ് കിരീടവും ഡ്യൂറണ്ട് കപ്പും വനിതാ ഐ ലീഗ് കിരീടവുമെല്ലാം നേടിയപ്പോള്‍ അതിനു പിന്നില്‍ ബിനോയുടെ പരിശ്രമവും ഉണ്ടായിരുന്നു. ഗോകുലത്തിലൂടെ നിരവധി മലയാളി യുവതാരങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ടു വന്ന ശേഷമാണ് ബിനോ ജോര്‍ജ് പടിയിറങ്ങുന്നത്.

Next Story

Popular Stories