Top

ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ തെളിവുകളുമായി ഇഡി

ബംഗളൂര്‍ മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിയെ ഇഡി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. തുടര്‍ച്ചയായി 11 ദിവസം ഇഡി ബിനീഷിനെ ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ അവസാന ദിനമായ ഇന്ന് ഉച്ചയ്ക്ക് ബംഗളൂര്‍ സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്. ബിനീഷിന്റെ ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ച വിവരം ഉള്‍പ്പടെ കോടതിയെ ഇഡി അറിയിക്കുമെന്നാണ് കരുതുന്നത്. ബിനീഷിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടുന്നതിനായി എന്‍സിബിയും കോടതിയില്‍ അപേക്ഷ […]

10 Nov 2020 8:28 PM GMT

ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ തെളിവുകളുമായി ഇഡി
X

ബംഗളൂര്‍ മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിയെ ഇഡി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. തുടര്‍ച്ചയായി 11 ദിവസം ഇഡി ബിനീഷിനെ ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ അവസാന ദിനമായ ഇന്ന് ഉച്ചയ്ക്ക് ബംഗളൂര്‍ സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്.

ബിനീഷിന്റെ ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ച വിവരം ഉള്‍പ്പടെ കോടതിയെ ഇഡി അറിയിക്കുമെന്നാണ് കരുതുന്നത്. ബിനീഷിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടുന്നതിനായി എന്‍സിബിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയ്ക്ക് കസ്റ്റഡി നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച നല്‍കിയ അപേക്ഷ എന്‍സിബി പിന്‍വലിച്ചത്.

ബംഗളൂരു മയക്കുമരുന്ന് കേസില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും ബിനാമി ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായി ബിനീഷിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തി ഇഡി റെയ്ഡ് നടത്തിയിരുന്നു. ഒരു ദിവസത്തില്‍ അധികം നീണ്ടുനിന്ന റെയ്ഡില്‍ ബിനീഷിന്റെ കുട്ടിയെയുള്‍പ്പടെ വീട്ടുതടങ്കലിലാക്കി എന്ന് കുടുംബം ചുണ്ടിക്കാട്ടിയിരുന്നു.

Next Story