‘ഭര്‍ത്താവ് പെട്ടെന്ന് വരണ്ടേയെന്ന് ചോദിച്ചു, ഒപ്പിട്ടില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് ബിനീഷിന്റെ ഭാര്യ
തിരുവനന്തപുരം: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. ചില രേഖകളില്‍ ഒപ്പിടാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന് ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പിടാതെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ പോകുന്നില്ലെന്നും ബിനീഷ് ഇനിയും കുടുങ്ങാനാണ് പോകുന്നതെന്നും ഇഡി ഭീഷണിപ്പെടുത്തിയെന്നും റെനീറ്റ ആരോപിച്ചു. ജയിലില്‍ പോകാനും തയ്യാറാണ് എന്നാല്‍ മഹ്സറില്‍ ഒപ്പിടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നുവെന്നും റെനീറ്റ പ്രതികരിച്ചു. ‘വീട്ടില്‍ നിന്നും ഇഡിക്ക് ഒന്നും കിട്ടിയിട്ടില്ല. അമ്മയുടെ ഐഫോണ്‍ മാത്രമാണ് പിടിച്ചെടുത്തത്. മഹ്സഫില് ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ക്രെഡിറ്റ് […]

തിരുവനന്തപുരം: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. ചില രേഖകളില്‍ ഒപ്പിടാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന് ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പിടാതെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ പോകുന്നില്ലെന്നും ബിനീഷ് ഇനിയും കുടുങ്ങാനാണ് പോകുന്നതെന്നും ഇഡി ഭീഷണിപ്പെടുത്തിയെന്നും റെനീറ്റ ആരോപിച്ചു. ജയിലില്‍ പോകാനും തയ്യാറാണ് എന്നാല്‍ മഹ്സറില്‍ ഒപ്പിടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നുവെന്നും റെനീറ്റ പ്രതികരിച്ചു.
‘വീട്ടില്‍ നിന്നും ഇഡിക്ക് ഒന്നും കിട്ടിയിട്ടില്ല. അമ്മയുടെ ഐഫോണ്‍ മാത്രമാണ് പിടിച്ചെടുത്തത്. മഹ്സഫില് ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയിട്ടില്ല. കാര്‍ഡില്‍ മുഹമ്മദ് അനൂപിന്റെ പേര് ഉണ്ടായിരുന്നു. അത് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ട് വന്നതാണ്. ഇത്രയും സമയം അവര്‍ ചോദ്യം ചെയ്യുകയായിരുന്നു.’ റെനീറ്റ പറഞ്ഞു.
ഇഡി വലിയ ട്രോമയാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. ബിനീഷ് ഡോണാ വലിയ ബോസ് ഒന്നുമല്ലെന്നും തന്റെ കുഞ്ഞുങ്ങളുടെ അച്ഛന് മാത്രമാണെന്നും റെനീറ്റ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. നിരവധി സുഹൃത്തുക്കളുണ്ടെന്നത് വാസ്തവമാണെന്നും അവര്‍ പറഞ്ഞു.
- TAGS:
- Bineesh Kodiyeri