Top

ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികളും കടലാസ് കമ്പനികള്‍; അന്വേഷണം ഊര്‍ജിതമാക്കി ഇഡി

ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ട്രേറ്റ് അന്വേഷിക്കുന്നു. ബംഗളൂരുവില്‍ ബിനീഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ കടലാസ് കമ്പനികളാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി കാപ്പിറ്റല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരുന്നത്. ഈ മൂന്ന് കമ്പനികളുടെയും ഡയറക്ടര്‍ ബിനീഷാണ്. ഇഡിയുടെ അന്വേഷണത്തില്‍ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് തെളിഞ്ഞു. ഇഡി […]

8 Nov 2020 9:17 PM GMT

ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികളും കടലാസ് കമ്പനികള്‍; അന്വേഷണം ഊര്‍ജിതമാക്കി ഇഡി
X

ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ട്രേറ്റ് അന്വേഷിക്കുന്നു. ബംഗളൂരുവില്‍ ബിനീഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ കടലാസ് കമ്പനികളാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി കാപ്പിറ്റല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരുന്നത്. ഈ മൂന്ന് കമ്പനികളുടെയും ഡയറക്ടര്‍ ബിനീഷാണ്.

ഇഡിയുടെ അന്വേഷണത്തില്‍ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് തെളിഞ്ഞു. ഇഡി വിവരങ്ങള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഈ മൂന്ന് കമ്പനികളുടെ മറവില്‍ കളളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. കമ്പനിയുമായി ബന്ധമുളള മറ്റ് ആളുകളെയും ഇഡി ചോദ്യം ചെയ്യും.

ബിനീഷിന്റെ തിരുവന്തപുരത്തെ വീട്ടില്‍ നിന്നും ഇഡി കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡ്, അനൂപുമായി നടത്തിയ സാമ്പത്തിക രേഖ തുടങ്ങിയവയാണ് കോടതിയില്‍ ഹാജരാക്കിയത്. അനൂപിന്റെ പേരിലുളള ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നത് ബിനീഷായിരുന്നു. ഒപ്പം ബിനീഷിന്റെ ബിനാമി ഇടപാടുകളിലെ പണമാണ് അനൂപിന്റെ അക്കൗണ്ടില്‍ വന്നത് മുഴുവന്‍ എന്നും ഇഡി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വരുന്നത്.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഇഡി തന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ച് സ്‌കാന്‍ ചെയ്ത് മടങ്ങവെയായിരുന്നു ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിനീഷിനെ സന്ദര്‍ശിക്കാനായി ബിനോയിയും അഭിഭാഷകനും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ഉദ്ദ്യോഗസ്ഥര്‍ കാണാന്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വാഗ്വാദങ്ങളും ഉയര്‍ന്നിരുന്നു. ബിനീഷിന് ദേഹോപദ്രവം ഏറ്റിട്ടുണ്ടോയെന്ന് സംശയമുള്ളതായും ബിനീഷിന്റെ അഭിഭാഷകനും പറഞ്ഞിരുന്നു.

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ബിനീഷിന്റെ സുഹൃത്തിന്റെ് വസതിയിലും റെയിഡ് നടന്നു. മുഹമ്മദ് അനസിന്റെ കണ്ണൂരിലെ ധര്‍മ്മടത്തെ വസതിയിലാണ് അന്വേഷണ സംഘം എത്തിയത്. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയെന്ന ഉദ്ദേശത്തിലാണ് റെയ്ഡ് നടന്നത്. എട്ടംഗ അന്വേഷണ സംഘത്തിനൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും റെയ്ഡിനൊപ്പമുണ്ടായിരുന്നു.

ബിനീഷിന്റെ തിരുവനന്തുരത്തെ വീട്ടില്‍ പത്ത് മണിക്കൂര്‍ റെയിഡിന് ശേഷം മഹസര്‍ രേഖകള്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചപ്പോള്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായിരുന്നില്ല. വീട്ടില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തുന്നുവെന്ന രേഖകളാണ് ഭാര്യ സ്ഥിരീകരിക്കാന്‍ തയ്യാറാവാതിരുന്നത്. ബെംഗ്ളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ആണിത്. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ട് വച്ചതെന്നാണ് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

കൂടാതെ ബിനീഷ് കോടിയേരിയുടെ ഭാര്യയേയും മക്കളേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തടഞ്ഞുവെച്ചുവെന്ന് ആരോപിച്ച് പൂജപ്പുര പൊലീസില്‍ ബന്ധുക്കള്‍ പരാതിയും നല്‍കിയിരുന്നു.

Next Story

Popular Stories