Top

ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി എന്‍സിബി കസ്റ്റഡിയില്‍

ബംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ ഇന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.

17 Nov 2020 6:46 AM GMT

ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി എന്‍സിബി കസ്റ്റഡിയില്‍
X

ബംഗൂളൂരു: മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ ഇന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷമാണ് ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയത്.

ബിനീഷ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്നു. ഇവിടെ നിന്നും ബിനീഷിനെ എന്‍സിബി വാങ്ങും. മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതികളുമായി ബിനീഷിന് ഉറ്റബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

മയക്കുമരുന്ന് വില്‍പ്പനയിലും ഇടപാടിലും ബിനിഷിന് പങ്കുണ്ടോയെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിച്ച് വരുകയായിരുന്നു. ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കും എന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Next Story