Top

കുടുംബത്തെ കാണാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷ് കോടിയേരി

കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി ബിനീഷ് കോടിയേരി ഹൈക്കോടതിയിലേക്ക്. ബിനീഷിന്റെ സഹോദരന്‍ ബിനോയ് ഇന്നലെ കര്‍ണാട ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ബിനീഷ് തീരുമാനിച്ചത്. കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് ഇന്നലെ ഇഡി ഓഫിസിന്‍ എത്തിയിരുന്നു. സഹോദരനെ കാണണമെന്ന് ബിനോയിയും ഒപ്പമെത്തിയ അഭിഭാഷകരും അഭ്യര്‍ത്ഥിച്ചെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ ഇതിന് അനുവദിച്ചില്ല. ബിനോയ് കോടിയേരി അരമണിക്കൂറോളം ഓഫീസില്‍ കാത്തിരുന്നു. ശേഷമാണ് ഉദ്യോഗസ്ഥരോട് സംസാരിക്കാനായത്. […]

30 Oct 2020 9:58 PM GMT

കുടുംബത്തെ കാണാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷ് കോടിയേരി
X

കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി ബിനീഷ് കോടിയേരി ഹൈക്കോടതിയിലേക്ക്. ബിനീഷിന്റെ സഹോദരന്‍ ബിനോയ് ഇന്നലെ കര്‍ണാട ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ബിനീഷ് തീരുമാനിച്ചത്.

കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് ഇന്നലെ ഇഡി ഓഫിസിന്‍ എത്തിയിരുന്നു. സഹോദരനെ കാണണമെന്ന് ബിനോയിയും ഒപ്പമെത്തിയ അഭിഭാഷകരും അഭ്യര്‍ത്ഥിച്ചെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ ഇതിന് അനുവദിച്ചില്ല. ബിനോയ് കോടിയേരി അരമണിക്കൂറോളം ഓഫീസില്‍ കാത്തിരുന്നു. ശേഷമാണ് ഉദ്യോഗസ്ഥരോട് സംസാരിക്കാനായത്. ഇതിനേത്തുടര്‍ന്ന് ബിനോയിയുടെ ഒപ്പമെത്തിയ അഭിഭാഷകരും ഇഡി ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമാവുകയും ഇതോടെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിനീഷിനെ കാണാനാകാതെ ബിനോയ് ഇഡി ഓഫീസില്‍ നിന്ന് മടങ്ങുകയായിരുന്നു.

ഇതോടൊപ്പം ലഹരി മരുന്ന് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇഡി എത്തിയിരുന്നു. ലഹരി വില്‍പ്പന നടത്തിയ അനൂപ് ബിനീഷി്‌ന്റെ ബിനാമിയാണെന്ന് ഇഡി വ്യക്തമായിരുന്നു. അനൂപിന്റെ ഇടപാടുകള്‍ കേരളത്തിലിരുന്ന് നിയന്ത്രിച്ചത് ബിനീഷ് ആണെന്ന് ഇഡി പറയുന്നു.
കൊച്ചിയില്‍ നിന്നാണ് അനൂപും ബിനീഷും തമ്മിലുളള ബന്ധം തുടങ്ങുന്നത്. ഇവിടെ ഉളള ഒരു വസ്ത്രശാലയുടെ മറവിലായിരുന്നു ലഹരി ഇടപാടുകള്‍ ചെറിയ തോതില്‍ നടത്തിവന്നിരുന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

Next Story

Popular Stories