Top

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയില്‍

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

29 Oct 2020 3:38 AM GMT

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയില്‍
X

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബെംഗളുരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയുള്ള കേന്ദ്ര ഏജന്‍സി നടപടി. ബിനീഷിനെ ബെംഗളുരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി. ഇ ഡി ആവശ്യപ്പെട്ടതുപ്രകാരം നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. ലഹരിക്കടത്ത് കേസില്‍ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലായിരുന്നു വീണ്ടും ചോദ്യം ചെയ്യല്‍. 11 മണിയോടെ ബിനീഷ് കോടിയേരി ഇഡി സോണല്‍ ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.

ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ഇ ഡിയുടെ ലക്ഷ്യം

ഒക്ടോബര്‍ മാസത്തില്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബീനിഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തത്.. ബെംഗ്ളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു. നേരത്തെ അനൂപിന് ഒപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെങ്കിലും ബിനീഷ് അനാരോഗ്യം ചൂണ്ടികാട്ടുകയായിരുന്നു. ബെംഗ്ളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു. നേരത്തെ അനൂപിന് ഒപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെങ്കിലും ബിനീഷ് അനാരോഗ്യം ചൂണ്ടികാട്ടുകയായിരുന്നു.

Next Story