Top

ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍ 8498-ാം നമ്പര്‍ തടവുകാരന്‍

ബംഗളൂരു മയക്കുമരുന്ന് കേസില്‍ റിമാന്‍ഡിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിലെ 8498-ാം നമ്പര്‍ തടവുകാരന്‍. കൊവിഡ് ടെസ്റ്റിന് ശേഷം ബിനീഷ് കോടിയേരിയെ ജയില്‍ ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം സെല്ലിലേക്ക് മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് കോടതി ബിനീഷിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ബിനീഷിന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് ബിനീഷിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. ഒപ്പം കോടതി നടപടികള്‍ക്ക് ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അതേസമയം […]

12 Nov 2020 8:23 PM GMT

ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍ 8498-ാം നമ്പര്‍ തടവുകാരന്‍
X

ബംഗളൂരു മയക്കുമരുന്ന് കേസില്‍ റിമാന്‍ഡിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിലെ 8498-ാം നമ്പര്‍ തടവുകാരന്‍. കൊവിഡ് ടെസ്റ്റിന് ശേഷം ബിനീഷ് കോടിയേരിയെ ജയില്‍ ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം സെല്ലിലേക്ക് മാറ്റി.

എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് കോടതി ബിനീഷിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ബിനീഷിന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് ബിനീഷിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. ഒപ്പം കോടതി നടപടികള്‍ക്ക് ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

അതേസമയം കേസുമായി യാതൊരു ബന്ധമില്ലാത്തവരും കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നു എന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് നല്‍കിയ പെറ്റീഷന്‍ കോടതി തളളി. മാധ്യമങ്ങള്‍ കേസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാരണമാണെന്നും ഇത് തടയാന്‍ കഴിയില്ലന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇഡി ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.ഈ മാസം 18ന് ബിനീഷിന്റെ ജാമ്യാ ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. കസ്റ്റഡിയിലിരിക്കെ ബിനീഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്, ജാമ്യം നല്‍കിയാല്‍ നാട് വിടാന്‍ ഉളള സാധ്യത, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയ ഇഡി ജാമ്യം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.

അതേസമയം ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍ സുഹൃത്ത് എസ് അരുണ്‍ എന്നിവരെ ഇഡി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇരുവരും ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുക നിഷേപിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.കഴിഞ്ഞ ദിവസം ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുളളത്.

Next Story