‘ഭാര്യയേയും മക്കളേയും തടഞ്ഞുവെച്ചു’; ഇഡിക്കെതിരെ പരാതിയുമായി ബിനീഷ് കോടിയേരിയുടെ ബന്ധുക്കള്‍
കൊച്ചി: ബിനീഷ് കോടിയേരിയുടെ ഭാര്യയേയും മക്കളേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തടഞ്ഞുവെച്ചുവെന്ന് ആരോപിച്ച് പൊലീസില്‍ പരാതിയുമായി ബന്ധുക്കള്‍. പൂജപ്പുര പൊലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ ഭാര്യയേയും മക്കളേയും വീട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഇന്ന് രാവിലെ മുതല്‍ ബന്ധുക്കള്‍ ബിനീഷിന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ബീനീഷിന്റെ ഭാര്യയെ കാണണമെന്ന് ബന്ധുക്കളുടെ ആവശ്യം ഉദ്യോഗസ്ഥര്‍ നിരസിച്ചതോടെ ഇവര്‍ വീടിന്റെ ഗേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പിന്നീട് പൊലീസ് എത്തി പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് […]

കൊച്ചി: ബിനീഷ് കോടിയേരിയുടെ ഭാര്യയേയും മക്കളേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തടഞ്ഞുവെച്ചുവെന്ന് ആരോപിച്ച് പൊലീസില്‍ പരാതിയുമായി ബന്ധുക്കള്‍. പൂജപ്പുര പൊലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ ഭാര്യയേയും മക്കളേയും വീട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
ഇന്ന് രാവിലെ മുതല്‍ ബന്ധുക്കള്‍ ബിനീഷിന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ബീനീഷിന്റെ ഭാര്യയെ കാണണമെന്ന് ബന്ധുക്കളുടെ ആവശ്യം ഉദ്യോഗസ്ഥര്‍ നിരസിച്ചതോടെ ഇവര്‍ വീടിന്റെ ഗേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പിന്നീട് പൊലീസ് എത്തി പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിയമനടപടിയുമായി നീങ്ങിയത്.
ബിനീഷിന്റെ വീട്ടില്‍ ഇന്നലെ രാവിലെ 9 മണിയോടെ ആരംഭിച്ച റെയിഡ് ഇന്ന് രാവിലെയും പുരോഗമിക്കുകയാണ്. പത്ത് മണിക്കൂര്‍ റെയിഡിന് ശേഷം മഹസര്‍ രേഖകള്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചപ്പോള്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായിരുന്നില്ല. വീട്ടില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തുന്നുവെന്ന രേഖകളാണ് ഭാര്യ സ്ഥിരീകരിക്കാന്‍ തയ്യാറാവാതിരുന്നത്. ബെംഗ്ളൂരു മയക്കുമരുന്ന കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ആണിത്. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ട് വച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
- TAGS:
- Bineesh Kodiyeri