Top

‘ഇഡി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെ’; റെയ്ഡില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി

ബെംഗഌരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെയെന്ന് ബിനീഷ് കോടിയേരി. ഇഡി കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷിനെ വൈദ്യപരിശോധനക്കായി ആുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴായിരുന്നു വീട്ടിലെ ഇഡി റെയിഡിനെ കുറിച്ചുള്ള ബിനീഷിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ക്കൊന്നും ഇഡി മറുപടി നല്‍കിയില്ല. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇന്നലെ രാവിലെ ആരംഭിച്ച ഇഡി റെയിഡ് ഇന്ന് രാവിലെ വരേയും തുടരുകയായിരുന്നു. 26 മണിക്കൂറോളമാണ് ഇഡി ബിനീഷിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ബെംഗഌരു മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതിയായ അനൂപ് മുഹമ്മദിന്റെ […]

5 Nov 2020 4:51 AM GMT

‘ഇഡി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെ’; റെയ്ഡില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി
X

ബെംഗഌരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെയെന്ന് ബിനീഷ് കോടിയേരി. ഇഡി കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷിനെ വൈദ്യപരിശോധനക്കായി ആുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴായിരുന്നു വീട്ടിലെ ഇഡി റെയിഡിനെ കുറിച്ചുള്ള ബിനീഷിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ക്കൊന്നും ഇഡി മറുപടി നല്‍കിയില്ല.

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇന്നലെ രാവിലെ ആരംഭിച്ച ഇഡി റെയിഡ് ഇന്ന് രാവിലെ വരേയും തുടരുകയായിരുന്നു. 26 മണിക്കൂറോളമാണ് ഇഡി ബിനീഷിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ബെംഗഌരു മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതിയായ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്.

അതേസമയം ഇഡി കണ്ടെത്തിയ ക്രെഡിറ്റ് കാര്‍ഡ് മുമ്പ് വീട്ടില്‍ ഉണ്ടായിരുന്നതല്ലെന്നും ഇത് അന്വേഷണ സംഘം പുറത്ത് നിന്നും കൊണ്ട് വന്നതാണെന്നുമായിരുന്നു ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റയുടെ പ്രതികരണം. ഇഡി മഹ്‌സറില്‍ ഒപ്പിടാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും റെനീറ്റ മാധ്യമങ്ങളോട് പറഞ്ഞു.

റെനീറ്റയേയും മക്കളേയും മറ്റു ബന്ധുക്കളേയും ഇഡി വീട്ടുതടങ്കലില്‍ വെച്ചുവെന്നാരോപിച്ച് ബിനീഷ് കോടിയേരിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Next Story