ബിനീഷ് കോടിയേരിക്ക് സംസ്ഥാനത്ത് ആകെയുള്ളത് 30 സെന്റ് ഭൂമി മാത്രമെന്ന് രജിസ്ട്രേഷന് വകുപ്പ്;കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് സംസ്ഥാനത്ത് ഭൂസ്വത്തായുള്ളത് 30 സെന്റ് ഭൂമി മാത്രമെന്ന് രജിസ്ട്രേഷന് വകുപ്പ്. 2014,2018 വര്‍ഷങ്ങളായി നടന്ന ഈ ഭൂമി ഇടപാടല്ലാതെ മറ്റൊന്നും ബിനീഷിന്റെ പേരിലില്ലെന്നും രജിസ്ട്രേഷന് വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ ആസ്തിവിവരങ്ങളിലാണ് ഇതുള്ളത്. തിരുവനന്തപുരത്തും കണ്ണൂരുമാണ് ഭൂമിയുള്ളത്. തിരുവനന്തപുരത്ത് ശാസ്തമംഗലം വില്ലേജില്‍ 15 സെന്റ് ഭൂമി ബിനീഷിന്റെ പേരിലുണ്ട്. 2014ലാണ് ആധാരം നടന്നത്. കണ്ണൂരില്‍ ചൊക്ലി വില്ലേജിലും സമാനമായി 15 സെന്റ് ഭൂമി ബിനീഷിനുണ്ട്. 2018ല്‍ ഇതിന്റെ ആധാരം നടന്നു. മറ്റ് ജില്ലകളില്‍ […]

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് സംസ്ഥാനത്ത് ഭൂസ്വത്തായുള്ളത് 30 സെന്റ് ഭൂമി മാത്രമെന്ന് രജിസ്ട്രേഷന് വകുപ്പ്. 2014,2018 വര്‍ഷങ്ങളായി നടന്ന ഈ ഭൂമി ഇടപാടല്ലാതെ മറ്റൊന്നും ബിനീഷിന്റെ പേരിലില്ലെന്നും രജിസ്ട്രേഷന് വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ ആസ്തിവിവരങ്ങളിലാണ് ഇതുള്ളത്.
തിരുവനന്തപുരത്തും കണ്ണൂരുമാണ് ഭൂമിയുള്ളത്. തിരുവനന്തപുരത്ത് ശാസ്തമംഗലം വില്ലേജില്‍ 15 സെന്റ് ഭൂമി ബിനീഷിന്റെ പേരിലുണ്ട്. 2014ലാണ് ആധാരം നടന്നത്. കണ്ണൂരില്‍ ചൊക്ലി വില്ലേജിലും സമാനമായി 15 സെന്റ് ഭൂമി ബിനീഷിനുണ്ട്. 2018ല്‍ ഇതിന്റെ ആധാരം നടന്നു.
മറ്റ് ജില്ലകളില്‍ ബിനീഷിന് ഭൂമിയില്ല. സംസ്ഥാനത്തെ ആകെയുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇഡിക്ക് കൈമാറിയത്. എന്നാല്‍ പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ ചുമതലയടക്കം ഉണ്ടായിരുന്നതിനാല്‍ വകുപ്പ് കൈമാറിയതിനേക്കാള്‍ കൂടുതല്‍ ഭൂസ്വത്തുക്കള്‍ ഉണ്ടാവാമെന്നാണ് ഇഡിയുടെ കണക്കുകൂട്ടല്‍.
ബിനീഷിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്വത്ത് വിവരങ്ങള്‍ കൂടി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് രജിസ്ട്രേഷന് വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.