Top

മയക്കുമരുന്ന് പണമിടപാട് കേസില്‍ ബിനീഷ് ആറാം പ്രതി; നാര്‍ക്കോട്ടിക്‌സും കേസെടുക്കും; കസ്റ്റഡി വേണമെന്നും എന്‍സിബി

നാളെ എന്‍സിബി ഉദ്യോഗസ്ഥര്‍ ഇ ഡി ആസ്ഥാനത്തെത്തും. ഇ ഡി ശേഖരിച്ച വിവരങ്ങള്‍ നാര്‍ക്കോട്ടിക്‌സിന് കൈമാറും.

29 Oct 2020 10:31 AM GMT

മയക്കുമരുന്ന് പണമിടപാട് കേസില്‍ ബിനീഷ് ആറാം പ്രതി; നാര്‍ക്കോട്ടിക്‌സും കേസെടുക്കും; കസ്റ്റഡി വേണമെന്നും എന്‍സിബി
X

ബെംഗളുരു മയക്കുമരുന്ന് പണമിടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ ബിനീഷ് കോടിയേരി ആറാം പ്രതി. ബെംഗളുരു മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കേസ് എടുക്കും. മയക്ക് മരുന്ന് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതികളുമായി ബിനീഷിന് ഉറ്റബന്ധമുണ്ടെന്ന് നേരത്തെ കണ്ടത്തിയിരുന്നു. മയക്കുമരുന്ന് വില്‍പ്പനയിലും ഇടപാടിലും ബിനിഷിന് പങ്കുണ്ടോയെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കും. ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കും എന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാളെ എന്‍സിബി ഉദ്യോഗസ്ഥര്‍ ഇ ഡി ആസ്ഥാനത്തെത്തും. ഇ ഡി ശേഖരിച്ച വിവരങ്ങള്‍ നാര്‍ക്കോട്ടിക്‌സിന് കൈമാറും.

ബിനീഷ് കോടിയേരി നിര്‍ദ്ദേശിച്ചത് പ്രകാരമാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് മുഹമ്മദ് ഇഡിയ്ക്ക് നല്‍കിയ മൊഴിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ഏറ്റവും വലിയ തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് ഇഡി നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് അനൂപ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് വേണ്ടി അനൂപ് 50 ലക്ഷം രൂപ സമാഹരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. നിരവധി മലയാളികളും അനൂപിന് പണം നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തിലെ ബിനാമി ഇടപാടുകളേക്കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നുണ്ട്.

Next Story

Popular Stories