ബിനീഷ് ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍
ബെംഗ്ളൂരു മയക്കുമരുന്ന് കേസിലെ പണമിടപാട് കേസില്‍ ബിനീഷ് കോടിയേരി റിമാന്‍ഡില്‍. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റുക. 34 ാം അഡിഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതിയാണ് ബിനീഷിനെ റിമാന്‍ഡ് ചെയ്തത്. ഇഡി കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇന്ന് രാവിലെ 10-30 നാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. ബിനീഷിന്റെ ജാമ്യ ഹരജി പരിഗണിക്കണമെന്ന ആവശ്യം അഭിഭാഷകര്‍ ഉയര്‍ത്തിയതോടെ ഇഡി ബിനീഷിനെതിരെ കൂടുതല്‍ തെൡവുകള്‍ നിരത്തുകയായിരുന്നു. നവംബര്‍ 18 ന് ബിനീഷിന്റെ […]

ബെംഗ്ളൂരു മയക്കുമരുന്ന് കേസിലെ പണമിടപാട് കേസില്‍ ബിനീഷ് കോടിയേരി റിമാന്‍ഡില്‍. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റുക. 34 ാം അഡിഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതിയാണ് ബിനീഷിനെ റിമാന്‍ഡ് ചെയ്തത്.
ഇഡി കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇന്ന് രാവിലെ 10-30 നാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. ബിനീഷിന്റെ ജാമ്യ ഹരജി പരിഗണിക്കണമെന്ന ആവശ്യം അഭിഭാഷകര്‍ ഉയര്‍ത്തിയതോടെ ഇഡി ബിനീഷിനെതിരെ കൂടുതല്‍ തെൡവുകള്‍ നിരത്തുകയായിരുന്നു.
നവംബര്‍ 18 ന് ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് ബിനീഷിന് ഒരാഴ്ച്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ആവശ്യം കോടതി തള്ളി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാരണമാണെന്ന് കോടതി വ്യക്തമാക്കി.
ഒക്ടോബര്‍ 29 നായിരുന്നു ബിനീഷിനെ അറസ്റ്റ് ചെയ്യുന്നത്.