ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം; സിപിഐഎം
ഇഡിക്കെതിരെ സിപിഐഎം. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം ആരോപിച്ചു.ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയമാണെന്നും ഇഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നുമാണ് ആരോപണം. ഇഡിയുടെ ഇക്കാര്യങ്ങള്‍ തുറന്നു കാണിക്കാന്‍ അവയ്ലബിള് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ലന്നും, കേസില്‍ ഇടപെടില്ലന്ന മുന്‍ നിലപാടില്‍ മാറ്റമില്ലന്നും സിപിഐഎം വ്യക്തമാക്കി. ഇതിനിടെ ബിനീഷിന്റെ രണ്ടര വയസുകാരിയായ മകളുടെ മുന്നില്‍ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്ന്ന്ബാലാവകാശ കമ്മീഷന് ഇഡിക്ക് ഉടന്‍ നോട്ടീസ് നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ നിയമ നടപടിക്ക് […]

ഇഡിക്കെതിരെ സിപിഐഎം. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം ആരോപിച്ചു.ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയമാണെന്നും ഇഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നുമാണ് ആരോപണം.
ഇഡിയുടെ ഇക്കാര്യങ്ങള്‍ തുറന്നു കാണിക്കാന്‍ അവയ്ലബിള് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ലന്നും, കേസില്‍ ഇടപെടില്ലന്ന മുന്‍ നിലപാടില്‍ മാറ്റമില്ലന്നും സിപിഐഎം വ്യക്തമാക്കി.
ഇതിനിടെ ബിനീഷിന്റെ രണ്ടര വയസുകാരിയായ മകളുടെ മുന്നില്‍ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്
ബാലാവകാശ കമ്മീഷന് ഇഡിക്ക് ഉടന്‍ നോട്ടീസ് നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും ബാലാവകാശ കമ്മീഷന് അറിയിച്ചു.
ബിനീഷിന്റെ വീട്ടില്‍ ഇന്നലെ രാവിലെ 9 മണിയോടെ ആരംഭിച്ച റെയിഡ് ഇന്ന് രാവിലെയും പുരോഗമിക്കുകയാണ്. പത്ത് മണിക്കൂര്‍ റെയിഡിന് ശേഷം മഹസര്‍ രേഖകള്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചപ്പോള്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായിരുന്നില്ല. വീട്ടില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തുന്നുവെന്ന രേഖകളാണ് ഭാര്യ സ്ഥിരീകരിക്കാന്‍ തയ്യാറാവാതിരുന്നത്. ബെംഗ്ളൂരു മയക്കുമരുന്ന കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ആണിത്. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ട് വച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.