Top

‘കോടിയേരി’ വീട്ടില്‍ താക്കോലില്ല; റെയ്ഡിനെത്തിയ ഇഡി പൂട്ടിയ വീട്ടില്‍ കാത്തിരുന്നത് ഒരുമണിക്കൂര്‍, ഒടുവില്‍ തുറന്നു

പൂട്ടിപ്പോയ വീടിന്റെ താക്കോലില്ലാതെ കുഴങ്ങി റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം. തിരുവനന്തപുരത്തെ കോടിയേരി വീട്ടിലായിരുന്നു അന്വേഷണ സംഘം റെയ്ഡിന് എത്തിയത്. എന്നാല്‍, ഇവരെത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.വീട് പൂട്ടിയ നിലയിലും. താക്കോല്‍ കിട്ടാതായതോടെ അന്വേഷണ സംഘത്തിന് വീട്ടിനുള്ളില്‍ കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബിനീഷുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചതിന് ശേഷം ഭാര്യയും മറ്റുള്ളവരും എത്തി വീട് തുറന്നുനല്‍കുകയായിരുന്നു. ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ താക്കോലിനായി കാത്തിരുന്നു. വീടിന് മുമ്പില്‍ 15 സിആര്‍പിഎഫ് ജവാന്‍മാരുടെ സുരക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ ആര്‍ക്കും വീടിനടുത്തേക്ക് പ്രവേശനവുമില്ല. […]

4 Nov 2020 12:24 AM GMT

‘കോടിയേരി’ വീട്ടില്‍ താക്കോലില്ല; റെയ്ഡിനെത്തിയ ഇഡി പൂട്ടിയ വീട്ടില്‍ കാത്തിരുന്നത് ഒരുമണിക്കൂര്‍, ഒടുവില്‍ തുറന്നു
X

പൂട്ടിപ്പോയ വീടിന്റെ താക്കോലില്ലാതെ കുഴങ്ങി റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം. തിരുവനന്തപുരത്തെ കോടിയേരി വീട്ടിലായിരുന്നു അന്വേഷണ സംഘം റെയ്ഡിന് എത്തിയത്. എന്നാല്‍, ഇവരെത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.വീട് പൂട്ടിയ നിലയിലും.

താക്കോല്‍ കിട്ടാതായതോടെ അന്വേഷണ സംഘത്തിന് വീട്ടിനുള്ളില്‍ കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബിനീഷുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചതിന് ശേഷം ഭാര്യയും മറ്റുള്ളവരും എത്തി വീട് തുറന്നുനല്‍കുകയായിരുന്നു. ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ താക്കോലിനായി കാത്തിരുന്നു.

വീടിന് മുമ്പില്‍ 15 സിആര്‍പിഎഫ് ജവാന്‍മാരുടെ സുരക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ ആര്‍ക്കും വീടിനടുത്തേക്ക് പ്രവേശനവുമില്ല.

ബെഗളൂരു മയക്കുമരുന്നു കേസില്‍ ബിനീഷുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് ഇഡിയുടെ റെയ്ഡ്. ബിനീഷിനെ ചോദ്യം ചെയ്തതില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ ബിനീഷിന്റെ അക്കൗണ്ടിലൂടെ നടന്നിട്ടുള്ളതായി കണ്ടെത്തിയിരുന്നെന്നാണ് വിവരം. എന്നാല്‍, ഇതിന്റെയൊന്നും ഉറവിടം ബിനീഷ് വ്യക്തമാക്കിയിട്ടില്ല. ആദായ നികുതിയിലും വലിയ വ്യത്യാസമുണ്ടെന്നാണ് വിവരം.

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ഇഡി വ്യാപക റെയിഡ് നടത്തുകയാണ്. ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ് വസതിയിലും ഇഡി റെയിഡ് നടത്തുന്നുണ്ട്. മുഹമ്മദ് അനസിന്റെ കണ്ണൂരിലെ ധര്‍മ്മടത്തെ വസതിയിലാണ് അന്വേഷണ സംഘമെത്തിയത്.

കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അനസ്. ബീനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയിഡ് നടക്കുന്നതിനിടെയാണ് ഇഡി, മുഹമ്മദ് അനസിന്റെ വസതിയിലും എത്തിയത്. എട്ടംഗ അന്വേഷണ സംഘത്തിനൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും ഉണ്ട്.
‘കോടിയേരി’ എന്ന് പേരിട്ട ഈ വീട്ടില്‍ത്തന്നെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നത് എന്നാണ് സൂചന.

ഇതിന് പുറമേ ബിനീഷിന്റെ ബിനാമിയെന്ന് പറയുന്ന അബ്ദുള്‍ ലത്തീഫിന്റെ സ്ഥാപനത്തിലും ഇഡി പരിശോധന നടക്കുന്നുണ്ട്. കേശവദാസപുരത്ത് ഉള്ള കാര്‍ പാലസ് എന്ന സ്ഥാപനത്തിലാണ് പരിശോധന.

Next Story