
ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വേണ്ടി വന്നാല്‍ ഇനിയും ബിനീഷിനെ വിളിപ്പിച്ച് ചോദ്യം ചെയ്തേക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. ബിനീഷ് ഇന്ന് വൈകീട്ട് ബംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തും.
ബംഗളൂരു മയക്കുമരുന്ന് കേസ് മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയും ബിനീഷിന്റെ മൊഴിയും തമ്മില്‍ വൈരുധ്യമുള്ളതിനാലാണ് കേസില്‍ ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നത്. ബിനീഷിന്റെ മറുപടിയില്‍ എന്‍ഫോഴ്സ്മെന്റിന് പൂര്‍ണ്ണമായും തൃപ്തിയില്ലെന്നാണ് വിവരം. അനൂപിന് പണം അയച്ച എല്ലാവരെയും വിളിച്ചുവരുത്തി ഉടന്‍ ചോദ്യം ചെയ്തേക്കും.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ഇന്നലെ എന്‍ഫോഴ്സ്മെന്റ് ആറുമണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അനൂപുമായി ബിനാഷിനുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചോദ്യംചെയ്യല്‍.