‘പലരും പണം നല്‍കിയത് ബിനീഷ് പറഞ്ഞിട്ട്’; ബിനീഷ് കോടിയേരിയെ കുരുക്കി പ്രതിയുടെ മൊഴി
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് കുരുക്കായി മുഖ്യ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി. ബിനീഷ് പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് മൊഴി നല്കി. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് അനൂപ് ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് ഇങ്ങനെ നേടിയെന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്. പണം നല്കിയവരില് മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യം […]

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് കുരുക്കായി മുഖ്യ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി. ബിനീഷ് പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് മൊഴി നല്കി. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് അനൂപ് ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
50 ലക്ഷത്തില്‍ അധികം രൂപ അനൂപ് ഇങ്ങനെ നേടിയെന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്. പണം നല്കിയവരില് മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്.
കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലുകളില്‍ നിന്ന് ലഭിച്ച പുതിയ വെളിപ്പെടുത്തലുകളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഈ നിക്ഷേപകരെ ചോദ്യം ചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും.
മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകള്‍ നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി സമാഹരിച്ച പണം വകമാറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്.
- TAGS:
- Binish Kodiyeri