Top

‘ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്റെ ബോസ്’; മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബോസ് ആയിരുന്നു ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് അനൂപ് എന്തും ചെയ്യുമെന്നും കുറ്റപത്രത്തിലുണ്ട്. മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയെന്നും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ ജൂണില്‍ ലഹരി പാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളായ ബിനീഷ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തി. കരാര്‍ ലഭ്യമാക്കാന്‍ […]

4 Feb 2021 11:54 PM GMT

‘ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്റെ ബോസ്’; മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്
X

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബോസ് ആയിരുന്നു ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് അനൂപ് എന്തും ചെയ്യുമെന്നും കുറ്റപത്രത്തിലുണ്ട്.

മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയെന്നും കുറ്റപത്രത്തിലുണ്ട്.

കഴിഞ്ഞ ജൂണില്‍ ലഹരി പാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളായ ബിനീഷ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തി. കരാര്‍ ലഭ്യമാക്കാന്‍ ബിനീഷിന് 3 മുതല്‍ 4 ശതമാനം വരെ കമ്മീഷന്‍ ഓഫര്‍ ചെയ്തതായി മറ്റുള്ളവര്‍ മൊഴി നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന അനുപിന് മയക്കുമരുന്ന് ഇടപാടുകളുടെ താവളമായിരുന്ന ഹോട്ടല്‍ വാങ്ങാന്‍ പണം നല്‍കിയത് ബിനീഷാണെന്ന് അനുപ് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പിന്നീട് താന്‍ ബിനാമിമാത്രമാണെന്ന അനൂപിന്റെ മൊഴിയാണ് ബിനീഷിനെതിരെയുള്ള ഇഡിയുടെ കുരുക്ക് മുറുക്കിയത്.

എന്‍ഫോഴസ്‌മെന്റിന്റെ കസ്റ്റഡിയിലിരിക്കെ ബിനീഷിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷമാണ് ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയത്.മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതികളുമായി ബിനീഷിന് ഉറ്റബന്ധമുണ്ടെന്നും നേരത്തെ കണ്ടെത്തിയിരുന്നു.

Next Story