Top

‘സിനിമ, വ്യവസായം ക്രിക്കറ്റ് ക്ലബ്’; വരുമാന ഉറവിടം വെളിപ്പെടുത്തി ബിനീഷ് കോടിയേരി

ബം​ഗളൂരു: വരുമാന ഉറവിടം വെളിപ്പെടുത്തി ബിനീഷ് കോടിയേരി. കർണാടക ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ബിനീഷ് കോടിയേരി തനിക്ക് ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ കൈമാറിയിരിക്കുന്നത്. വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവയാണ് തൊഴിൽ. ഈ മേഖലകളിൽ നിന്നും ലഭിച്ച പണമാണ് അക്കൗണ്ടിലെത്തിയതെന്നും ബിനീഷ് കോടതിയിൽ വ്യക്തമാക്കി. ഏഴ് വർഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ജാമ്യാപേക്ഷ പിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്‌ചത്തേക്ക് മാറ്റി. പിതാവിനെ ശ്രുശൂഷിക്കുന്നതിന്റെ ഭാ​ഗമായി തനിക്ക് […]

8 July 2021 5:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സിനിമ, വ്യവസായം ക്രിക്കറ്റ് ക്ലബ്’; വരുമാന ഉറവിടം വെളിപ്പെടുത്തി ബിനീഷ് കോടിയേരി
X

ബം​ഗളൂരു: വരുമാന ഉറവിടം വെളിപ്പെടുത്തി ബിനീഷ് കോടിയേരി. കർണാടക ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ബിനീഷ് കോടിയേരി തനിക്ക് ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ കൈമാറിയിരിക്കുന്നത്. വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവയാണ് തൊഴിൽ. ഈ മേഖലകളിൽ നിന്നും ലഭിച്ച പണമാണ് അക്കൗണ്ടിലെത്തിയതെന്നും ബിനീഷ് കോടതിയിൽ വ്യക്തമാക്കി. ഏഴ് വർഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ജാമ്യാപേക്ഷ പിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്‌ചത്തേക്ക് മാറ്റി. പിതാവിനെ ശ്രുശൂഷിക്കുന്നതിന്റെ ഭാ​ഗമായി തനിക്ക് ജാമ്യം നൽകണമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. ആദായ നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള കുറ്റം ഇഡി ബിനീഷിന് മേൽ ചുമത്തിയിട്ടുണ്ട്. ബിനിഷിന്റെ അക്കൗണ്ടിലേക്ക് അനൂപ് പണം അയച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ തുക മുഴുവൻ വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ നേരത്തെ വാദിച്ചിരുന്നു.

ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വന്ന അഞ്ച് കോടിയിലധികം രൂപ കണക്കിൽപ്പെടാത്ത പണമാണെന്നാണ് ഇഡിയുടെ പ്രാഥമിക വാദം. തുക വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ക്രയവിക്രയം നടത്തിയതെന്നാണ് ബിനീഷ് കോടിയേരിയുടെ വിശദീകരണം. നാർക്കോട്ടിക്‌സ് കൺട്രോളർ ബ്യൂറോ രജിസ്റ്റർ ചെയത മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയായ മുഹമ്മജ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നൽകിയതായും ബിനീഷിന്റെ അക്കൗണ്ടിലെത്തിയ വൻതുക ഇത്തരത്തിലുള്ള ബിസിനസിൽ നിന്നും ലഭിച്ചതായുമായിരുന്നു ഇഡിയുടെ വാദം.

Next Story