
ബെംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് കസറ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനേത്തുടര്ന്ന് ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ബിനീഷിനെ ഇ ഡി ഉദ്യോഗസ്ഥര്‍ ഓഫീസിന് സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിനീഷ് നടന്നാണ് ആശുപത്രിയിലേക്ക് കയറിയത്.
മയക്കുമരുന്ന് പണമിടപാട് കേസില്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബി ക്യാപിറ്റല്‍ ഫോറക്സ്, ബി ക്യാപിറ്റല്‍ സര്‍വ്വീസ് എന്നീ കമ്പനികളേക്കുറിച്ചാണ് ഇ ഡി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ കമ്പനികളുടെ ഇടപാടുകളില്‍ അസ്വാഭാവികതയുണ്ടെന്നാണ് കേന്ദ്ര ഏജന്‍സിയുടെ അനുമാനം. ഇ ഡി ഓഫീസില്‍ എത്തിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ത്തിരുന്നു.