Top

‘ഞാനല്ല പ്രസ്ഥാനം..നമ്മളാണ്’, പോസ്റ്റർ പ്രതിഷേധത്തിന് മറുപടിയുമായി ബിന്ദുകൃഷ്ണ

വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ ഹൃദയത്തിലേറ്റിയതാണ് മൂവർണ്ണക്കൊടിയെന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്‌ബുക് പോസ്റ്റിൽ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു പ്രവർത്തനങ്ങൾക്കും ഞാൻ അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നിട്ടില്ല എന്നാണ് പറഞ്ഞു വെക്കുന്നത്.

19 Dec 2020 2:52 AM GMT

‘ഞാനല്ല പ്രസ്ഥാനം..നമ്മളാണ്’, പോസ്റ്റർ പ്രതിഷേധത്തിന് മറുപടിയുമായി ബിന്ദുകൃഷ്ണ
X

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കെതിരെ ഉയർന്ന പോസ്റ്റർ പ്രതിഷേധങ്ങൾക്ക് ഫേസ്‌ബുക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് വനിതാ നേതാവ്. ഡിസിസി പ്രസിഡന്റ് ആയ ബിന്ദുകൃഷ്ണയെ തൽസ്ഥാനത്തു നിന്ന് നീക്കി പാർട്ടിയെ രക്ഷപ്പെടുത്തണം എന്ന ആവശ്യമുന്നയിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണ് ഇന്നലെ കൊല്ലത്തു വ്യാപകമായത്. പേയ്‌മെന്റ് റാണി, ബിജെപിയുടെ ഏജൻറ് എന്നീ ആരോപണങ്ങളായിരുന്നു പോസ്റ്ററുകളിൽ നിറഞ്ഞത് .

വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ ഹൃദയത്തിലേറ്റിയതാണ് മൂവർണ്ണക്കൊടിയെന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്‌ബുക് പോസ്റ്റിൽ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു പ്രവർത്തനങ്ങൾക്കും ഞാൻ അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നിട്ടില്ല എന്നാണ് പറഞ്ഞു വെക്കുന്നത്. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാൻ ശ്രദ്ധിക്കുമെന്നും ബിന്ദു കൃഷ്ണ പോസ്റ്റിൽ പറയുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്. ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു തരത്തിലുള്ള…

Posted by Bindhu Krishna on Friday, December 18, 2020
Next Story