Top

മുന്‍ ആഭ്യന്തര മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ ജീവന് എന്ത് സുരക്ഷയാണുള്ളത്?: ബിന്ദു കൃഷ്ണ

കൊല്ലം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന ഭീഷണി കത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. അക്രമങ്ങളും ഗുണ്ടാവിളയാട്ടങ്ങളും കള്ളക്കടത്തുകളും തട്ടിപ്പുകളും നടത്തുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഒരു മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിക്കെതിരെയാണ് ഇന്ന് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. അപ്പോള്‍ ഈ സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവന് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ബിന്ദു കൃഷ്ണ ചോദിച്ചു. ഈ വിഷയത്തില്‍ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എന്നാല്‍ ഈ വാര്‍ത്തയുടെ […]

30 Jun 2021 10:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്‍ ആഭ്യന്തര മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ ജീവന് എന്ത് സുരക്ഷയാണുള്ളത്?: ബിന്ദു കൃഷ്ണ
X

കൊല്ലം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന ഭീഷണി കത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ.

അക്രമങ്ങളും ഗുണ്ടാവിളയാട്ടങ്ങളും കള്ളക്കടത്തുകളും തട്ടിപ്പുകളും നടത്തുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഒരു മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിക്കെതിരെയാണ് ഇന്ന് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. അപ്പോള്‍ ഈ സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവന് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.

ഈ വിഷയത്തില്‍ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എന്നാല്‍ ഈ വാര്‍ത്തയുടെ മറവില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്നവരെ രക്ഷപെടാന്‍ അനുവദിക്കാന്‍ പാടില്ലെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാര്യപ്രാപ്തിയോടെ പ്രവര്‍ത്തിക്കുകയും കൊലയാളികളെയും, കുറ്റവാളികളെയും കൃത്യമായി കണ്ടെത്തുകയും, അവരെ നിയമത്തിന് മുന്നില്‍ കീഴടക്കുകയും ചെയ്തതിരുന്നു. അതിന്റെ ഫലമായിട്ടാകാം ഇത്തരത്തിലുള്ള ഭീഷണികള്‍ അദ്ദേഹത്തിന് എതിരെ വന്നിരിക്കുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഊമക്കത്തിന്റെ ഉള്ളടക്കം. എന്നാല്‍ വധഭീഷണിയില്‍ തനിക്ക് ഭയമൊന്നുമില്ലെന്നും ജനിച്ചാല്‍ ഒരിടത്തു മരിക്കുമെന്നുമായിരുന്നു കത്തിനോടുള്ള തിരുവഞ്ചൂരിന്റെ പ്രതികരണം.

‘ഭയപ്പാടൊന്നുമില്ല. ജനിച്ചാല്‍ ഒരിടത്തു മരിക്കണം. അന്തസ്സായി ജീവിക്കുക. സ്വാഭാവികമായിട്ടും അതിന്റെ പ്രതികരണങ്ങള്‍ പലതരത്തിലുണ്ടാവും. ആ പ്രതികരണങ്ങളെ ഭയപ്പെട്ടു കൊണ്ട് കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് പിറകോട്ട് പോകാനോ പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കാനോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തില്‍ ഭയന്ന് സംരക്ഷണം ആവശ്യപ്പെടില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കിയിരുന്നു.

Also Read: വ്യാജ വാറ്റ് നിർമ്മാണം; ഒളിവിലായിരുന്ന യുവമോർച്ച ആലപ്പുഴ ജില്ലാ ഉപാധ്യക്ഷൻ പിടിയിൽ

Next Story