Top

ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് നാലാം സ്ഥാനത്ത്; കോണ്‍ഗ്രസ് 153 വോട്ടില്‍ ഒതുങ്ങി

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച തിരുവനന്തപുരം ഡിസിസി സെക്രട്ടറി എസ് കൃഷ്ണകുമാര്‍ നാലാം സ്ഥാനത്ത്. കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവാണ് എസ് കൃഷ്ണകുമാര്‍. അഴൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡായ കൃഷ്ണപുരത്ത് നിന്നായിരുന്നു എസ് കൃഷ്ണകുമാര്‍ ജനവിധി തേടിയത്. ബിജെപി സ്ഥാനാര്‍ത്ഥിയാണ് വാര്‍ഡില്‍ വിജയിച്ചത്. അനില്‍കുമാര്‍ 287 വോട്ടോടെ വിജയിച്ചപ്പോള്‍ 153 വോട്ടാണ് കൃഷ്ണ കുമാറിന് ലഭിച്ചത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എം നിസാം 276 വോട്ടോടെ രണ്ടാം സ്ഥാനത്താണ്. സിപിഐ സ്വതന്ത്രനായ ആര്‍ വിജയന്‍ തമ്പി […]

19 Dec 2020 2:03 AM GMT

ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് നാലാം സ്ഥാനത്ത്; കോണ്‍ഗ്രസ് 153 വോട്ടില്‍ ഒതുങ്ങി
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച തിരുവനന്തപുരം ഡിസിസി സെക്രട്ടറി എസ് കൃഷ്ണകുമാര്‍ നാലാം സ്ഥാനത്ത്. കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവാണ് എസ് കൃഷ്ണകുമാര്‍. അഴൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡായ കൃഷ്ണപുരത്ത് നിന്നായിരുന്നു എസ് കൃഷ്ണകുമാര്‍ ജനവിധി തേടിയത്.

ബിജെപി സ്ഥാനാര്‍ത്ഥിയാണ് വാര്‍ഡില്‍ വിജയിച്ചത്. അനില്‍കുമാര്‍ 287 വോട്ടോടെ വിജയിച്ചപ്പോള്‍ 153 വോട്ടാണ് കൃഷ്ണ കുമാറിന് ലഭിച്ചത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എം നിസാം 276 വോട്ടോടെ രണ്ടാം സ്ഥാനത്താണ്. സിപിഐ സ്വതന്ത്രനായ ആര്‍ വിജയന്‍ തമ്പി 192 വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ നാലാം സ്ഥാനത്താണ്.

ബിന്ദു കൃഷ്ണക്കെതിരെ കോണ്‍ഗ്രസില്‍ നിന്നും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നാണ് ആരോപിച്ച് ഡിസിസി, ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്ന് രാവിലെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബിന്ദു കൃഷ്ണയെ പുറക്കാക്കണമെന്നും പോസ്റ്ററില്‍ ആവശ്യം ഉയര്‍ന്നിരുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി ഏജന്റായ ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രുവാണെന്നും പോസ്റ്ററില്‍ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായ സാഹചര്യത്തില്‍ തന്നെയാണ് കൊല്ലത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാത്തി യുഡിഎഫ് പ്രചരണത്തിനിറങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി സമിതിയില്‍ നേതാക്കള്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. വാര്‍ത്താ സമ്മേളനങ്ങള്‍ കണ്ട് ജനം വോട്ട് ചെയ്യുമെന്ന് നേതാക്കള്‍ കരുതരുതെന്നായിരുന്നു ഷാനി മോള്‍ ഉസ്മാന്റെ വിമര്‍ശനം.

ഈ രീതിയിലാണ് പ്രവര്‍ത്തനം തുടരുന്നതെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം ചേരാമെന്ന വി.ഡി സതീശനും പരിഹസിച്ചു. ബിജെപിയും സിപിഐഎമ്മും സോഷ്യല്‍മീഡിയകളെ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് വിഷ്ണുനാഥും ചോദിച്ചു.

Next Story