Top

‘കോണ്‍ഗ്രസിനെ വളര്‍ത്താനും തളര്‍ത്താനും മറ്റാരെക്കാളും കഴിയുന്നത് പാര്‍ട്ടിക്കാര്‍ക്ക് തന്നെ’ ബിന്ദു കൃഷ്ണ

കൊല്ലം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്താനും തളര്‍ത്താനും മറ്റാരെക്കാളും കഴിയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ക്ക് മാത്രമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ജയങ്ങളും പരാജയങ്ങളും മാറി മാറി അനുഭവിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസ്സുകാര്‍. മെച്ചപ്പെടാനുള്ള പാഠമാണ് പരാജയങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടത്. ജനാധിപത്യത്തില്‍ വിശ്വസിക്കുമ്പോള്‍ ജനവിധി അംഗീകരിക്കുകയും വേണം. പ്രതീക്ഷയുണ്ടായിരുന്ന കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ […]

19 Dec 2020 7:08 AM GMT

‘കോണ്‍ഗ്രസിനെ വളര്‍ത്താനും തളര്‍ത്താനും മറ്റാരെക്കാളും കഴിയുന്നത് പാര്‍ട്ടിക്കാര്‍ക്ക് തന്നെ’ ബിന്ദു കൃഷ്ണ
X

കൊല്ലം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്താനും തളര്‍ത്താനും മറ്റാരെക്കാളും കഴിയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ക്ക് മാത്രമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ജയങ്ങളും പരാജയങ്ങളും മാറി മാറി അനുഭവിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസ്സുകാര്‍. മെച്ചപ്പെടാനുള്ള പാഠമാണ് പരാജയങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടത്. ജനാധിപത്യത്തില്‍ വിശ്വസിക്കുമ്പോള്‍ ജനവിധി അംഗീകരിക്കുകയും വേണം. പ്രതീക്ഷയുണ്ടായിരുന്ന കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കുമെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ബിന്ദു കൃഷ്ണയുടെ വാക്കുകള്‍:

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മൂവര്‍ണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്. ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചയദാര്‍ഡ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ജില്ലയിലുടനീളം നടത്തിയിരുന്നത്. ഓരോ ദിവസവും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അതിരാവിലെ എത്തുകയും ഭവനസന്ദര്‍ശനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങുകയും ചെയ്തു. ചൂടും വെയിലും വകവയ്ക്കാതെ, ആഹാരവും വിശ്രമവുമില്ലാതെ, വൈകിയ രാത്രികള്‍ വരെ പ്രസ്ഥാനത്തിന്റെ താഴെ തട്ടിലുള്ള സഹപ്രവര്‍ത്തകരോടൊപ്പം പര്യടനങ്ങളും പ്രവര്‍ത്തനങ്ങളും തുടര്‍ന്നു. ബ്ലോക്ക് കമ്മിറ്റികള്‍ക്കും മണ്ഡലം കമ്മിറ്റികള്‍ക്കും പുറമേ ചില സമയങ്ങളില്‍ ബൂത്ത് കമ്മിറ്റികളിലും പങ്കെടുത്തു.

സര്‍ക്കാരും സിപിഎമ്മുമൊക്കെ പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തില്‍ സംസ്ഥാനത്തുടനീളം വിജയക്കുതിപ്പ് നേടേണ്ടിയിരുന്നു. എന്നാല്‍ ജനങ്ങളുടെ ചെറിയ പ്രശ്‌നങ്ങളില്‍ പോലും പരിഹാരം കണ്ടെത്തേണ്ടവരുടെ മത്സരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അവിടെ ഒരു പരിധി വരെ രാഷ്ട്രീയത്തിന് സ്ഥാനവും സ്വാധീനവുമില്ല. ജനങ്ങളുമായി കൂടുതല്‍ ബന്ധം ഉള്ളവര്‍ക്കാണ് സമ്മതിദാന അവകാശം ജനങ്ങള്‍ നല്‍കുന്നത്. അത് ഒരു പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല. ആ ബന്ധം തിരിച്ച് പിടിക്കാനായിരിക്കണം ഇനിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ജയങ്ങളും പരാജയങ്ങളും മാറി മാറി അനുഭവിച്ചിട്ടുള്ളവരാണ് നമ്മള്‍ കോണ്‍ഗ്രസ്സുകാര്‍. നമ്മള്‍ കൂടുതല്‍ മെച്ചപ്പെടാനുള്ള പാഠമാണ് പരാജയങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടത്. ജനാധിപത്യത്തില്‍ വിശ്വസിക്കുമ്പോള്‍ ജനവിധി അംഗീകരിക്കുകയും വേണം എന്ന ബോധ്യമുണ്ട്. നമുക്കും അവിടെ നിന്ന് തുടങ്ങാം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ കഠിന പ്രയത്‌നങ്ങളാല്‍ പഞ്ചായത്തുകളില്‍ ഭേദപ്പെട്ട മുന്നേറ്റം നടത്താനും യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കും.

2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കൊല്ലത്തിന് സമ്മാനിച്ചവരാണ് ഒപ്പമുള്ള ഓരോ സഹപ്രവര്‍ത്തകരും. ജനങ്ങളെയും, സാധാരണക്കാരായ പ്രവര്‍ത്തകരേയും, പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെയും, വിശ്വസിക്കുന്നവരെയും പരിപൂര്‍ണ്ണ വിശ്വാസത്തിലെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാം…കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്താനും തളര്‍ത്താനും മറ്റാരെക്കാളും കഴിയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ക്ക് മാത്രമാണ്. ഞാനല്ല പ്രസ്ഥാനം…നമ്മളാണ്…

Next Story