Top

സന്ദീപ് വാര്യരുടെ പിതാവിന്റെ അശ്ലീലപരാമര്‍ശം; ബിന്ദു അമ്മിണിയുടെ മറുപടി

ബിജെപി നേതാവ് സന്ദീപ് വാര്യറുടെ പിതാവ് ഗോവിന്ദ വാര്യര്‍ തനിക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ മറുപടിയുമായി സമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാടാണെന്നും അതിനെതിരെ കേരളാ പൊലീസിന് പരാതി നല്‍കിയിട്ട് യാതൊരു കാര്യവുമില്ലെന്ന് ബിന്ദു അമ്മിണി സമയം ഓണ്‍ലൈനിനോട് പറഞ്ഞു. ബിന്ദു അമ്മിണിയുടെ വാക്കുകള്‍: ”സ്ത്രീകളെ അധിക്ഷേപിക്കുന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാടാണ്. സംഭവത്തെക്കുറിച്ച് പരാതി നല്‍കിയിട്ടും കാര്യമില്ല. സംഘപരിവാര്‍ അനുകൂലികളായ കേരളാ പൊലീസ് അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ല.” […]

28 Jan 2021 9:53 AM GMT

സന്ദീപ് വാര്യരുടെ പിതാവിന്റെ അശ്ലീലപരാമര്‍ശം; ബിന്ദു അമ്മിണിയുടെ മറുപടി
X

ബിജെപി നേതാവ് സന്ദീപ് വാര്യറുടെ പിതാവ് ഗോവിന്ദ വാര്യര്‍ തനിക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ മറുപടിയുമായി സമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാടാണെന്നും അതിനെതിരെ കേരളാ പൊലീസിന് പരാതി നല്‍കിയിട്ട് യാതൊരു കാര്യവുമില്ലെന്ന് ബിന്ദു അമ്മിണി സമയം ഓണ്‍ലൈനിനോട് പറഞ്ഞു.

ബിന്ദു അമ്മിണിയുടെ വാക്കുകള്‍: ”സ്ത്രീകളെ അധിക്ഷേപിക്കുന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാടാണ്. സംഭവത്തെക്കുറിച്ച് പരാതി നല്‍കിയിട്ടും കാര്യമില്ല. സംഘപരിവാര്‍ അനുകൂലികളായ കേരളാ പൊലീസ് അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ല.”

വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗോവിന്ദ വാര്യര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ബിന്ദു സമരക്കാര്‍ക്കൊപ്പം ട്രാക്ടറില്‍ ദേശീയ പതാകയും പിടിച്ചിരിക്കുന്ന ചിത്രമാണ് സ്ത്രീവിരുദ്ധ പരാമര്‍ശത്തോടൊപ്പം ഗോവിന്ദ വാര്യര്‍ ഷെയര്‍ ചെയ്തത്. പോസ്റ്റിന് കീഴില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ഗോവിന്ദ വാര്യര്‍ പോസ്റ്റ് പിന്‍വലിക്കുകയും അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ രംഗത്തെത്തിയ പ്രമുഖനാണ് സന്ദീപ് വാര്യര്‍. എന്നാല്‍ ബിന്ദു അമ്മിണിയുടെ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ സന്ദീപ് വാര്യരോ പിതാവോ തയ്യാറായിട്ടില്ല. അന്ന് സന്ദീപ് വാര്യര്‍ പറഞ്ഞത് ഇങ്ങനെ: ‘ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടില്‍ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവര്‍ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോള്‍ നടപടിയെടുക്കാന്‍ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമര്‍ശനങ്ങളുടെ പേരില്‍ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്. ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ല.’

ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് കഴിഞ്ഞദിവസം ബിന്ദു അമ്മിണി എത്തിയത്. തന്റെ വീഡിയോ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സമരത്തിലേക്ക് ബിന്ദുവിനെ വിളിച്ചത് ഫിലിം മേക്കറും ഡോക്കുമെന്ററി ഡയറക്ടറുമായ ഗോപാല്‍ മേനോന്‍ ആണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.

Next Story

Popular Stories