Top

സഹപ്രവർത്തകയുമായി അടുപ്പം, ബോർഡ് ഡയറക്ടർ സ്ഥാനം രാജിവെച്ച് ബിൽ ഗേറ്റ്സ്

മൈക്രോസോഫ്റ്റില്‍ എഞ്ചിനീയറായ ജീവനക്കാരി തന്നെയാണ് ബില്‍ ഗേറ്റ്‌സുമായി തനിക്ക് മുൻകാലങ്ങളിൽ അടുത്ത ബന്ധം ഉണ്ടായിരുന്നതായി കത്തിലൂടെ ബോര്‍ഡിനെ അറിയിച്ചത്.

17 May 2021 1:56 AM GMT

സഹപ്രവർത്തകയുമായി അടുപ്പം, ബോർഡ് ഡയറക്ടർ സ്ഥാനം രാജിവെച്ച് ബിൽ ഗേറ്റ്സ്
X

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക കോടീശ്വരൻമാരിൽ ഒരാളുമായ ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത് വിവാഹേതര ബന്ധത്തെ പറ്റിയുള്ള അന്വേഷണത്തിനിടെയെന്ന് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സഹപ്രവർത്തകയുമായുള്ള ബന്ധം 2000ലാണ് ആരംഭിച്ചതെങ്കിലും 2019-ലാണ് ബില്‍ ഗേറ്റ്‌സിനെതിരെ കമ്പനി അന്വേഷണം ആരംഭിച്ചത്. മൈക്രോസോഫ്റ്റില്‍ എഞ്ചിനീയറായ ജീവനക്കാരി തന്നെയാണ് ബില്‍ ഗേറ്റ്‌സുമായി തനിക്ക് മുൻകാലങ്ങളിൽ അടുത്ത ബന്ധം ഉണ്ടായിരുന്നതായി കത്തിലൂടെ ബോര്‍ഡിനെ അറിയിച്ചത്. ഇതേ തുടർന്ന് കത്ത് പരാതിയായി പരിഗണിച്ചായിരുന്നു കമ്പനിയുടെ അന്വേഷണം.

ബോർഡ് ഇക്കാര്യം അവലോകനം ചെയ്യുകയും ബാഹ്യ നിയമ സഹായത്തോടെ വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനാല്‍ ഡയറക്ടര്‍ സ്ഥാനത്ത് ബില്‍ ഗേറ്റ്‌സ് തുടരുന്നത് ധാര്‍മികമല്ലെന്ന് ചില ബോര്‍ഡ് അംഗങ്ങള്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് 2020 മാര്‍ച്ച് 20-ന് ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെക്കുകയായിരുന്നു.

അതേസമയം, ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ബില്‍ ഗേറ്റ്‌സ് രാജിവെച്ചതിനും ഈ അന്വേഷണത്തിനും തമ്മില്‍ ബന്ധമില്ലെന്ന് കമ്പനിയുടെ മറ്റൊരു വക്താവ് പറഞ്ഞു. ഇരുപത് വര്‍ഷം മുന്‍പ് സംഭവിച്ച ഒരു ബന്ധമായിരുന്നു അതെന്നും വളരെ സൗഹാര്‍ദ്ദപരമായാണ് അത് അവസാനിച്ചതെന്നും അദ്ദേഹം പറയുന്നു.

Next Story