Top

‘സമരസ്ഥലത്ത് നിന്ന് പറഞ്ഞയച്ചു’; ഷഹീന്‍ബാഗ് ദാദിയെ അറസ്റ്റ് ചെയ്തില്ലെന്ന് ഡല്‍ഹി പൊലീസ്

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയ ഷഹീന്‍ബാഗ് സമരനായിക ബില്‍കിസ് ബാനുവിനെ പൊലീസ് ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഘുവില്‍ നിന്ന് പറഞ്ഞയച്ചു. ബില്‍കിസ് ബാനുവിനെ കസ്റ്റഡിയിലെടുക്കുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. വൈകുന്നേരത്തോടെ സിംഘു അതിര്‍ത്തിയിലെത്തിയ ബില്‍കിസ് ബാനുവിനെ പൊലീസ് തടയുകയായിരുന്നു. ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം.- എന്ന് പറഞ്ഞുകൊണ്ടാണ് ബില്‍കിസ് ബാനു കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിയത്. പൗരത്വ ഭേദഗതി […]

1 Dec 2020 8:45 AM GMT

‘സമരസ്ഥലത്ത് നിന്ന് പറഞ്ഞയച്ചു’; ഷഹീന്‍ബാഗ് ദാദിയെ അറസ്റ്റ് ചെയ്തില്ലെന്ന് ഡല്‍ഹി പൊലീസ്
X

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയ ഷഹീന്‍ബാഗ് സമരനായിക ബില്‍കിസ് ബാനുവിനെ പൊലീസ് ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഘുവില്‍ നിന്ന് പറഞ്ഞയച്ചു. ബില്‍കിസ് ബാനുവിനെ കസ്റ്റഡിയിലെടുക്കുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

വൈകുന്നേരത്തോടെ സിംഘു അതിര്‍ത്തിയിലെത്തിയ ബില്‍കിസ് ബാനുവിനെ പൊലീസ് തടയുകയായിരുന്നു. ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം.- എന്ന് പറഞ്ഞുകൊണ്ടാണ് ബില്‍കിസ് ബാനു കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമരം നയിച്ച ബില്‍കിസ് ബാനു ഷഹീന്‍ബാഗ് ദാദി എന്നാണ് അറിയപ്പെടുന്നത്. ഈ വര്‍ഷം ടൈം മാഗസിന്‍ ആഗോളതലത്തില്‍ തെരഞ്ഞെടുത്ത ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു ബില്‍കിസ് ബാനു.

Next Story