പൂട്ട് പൊളിച്ച് ബൈക്ക് കടത്തും; മോഷണ സംഘം പൊലീസ് പിടിയില്‍
മലപ്പുറം കോട്ടക്കലില്‍ നിന്ന് വില കൂടിയ ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി. മോട്ടോര്‍ വാഹന വകുപ്പ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച ബൈക്കുകളും ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തി. കൂടിയ വിലയുളള ബൈക്കുകള്‍ പൂട്ട് പൊളിച്ച് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. പൂട്ട് പൊളിക്കാനായി പ്രത്യേക പരീശീലനവും ഇവര്‍ നേടിയിട്ടുണ്ട്. മോഷണത്തെത്തുടര്‍ന്ന് കാണാതായ ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് മോഷണക്കാര്യം പുറത്തറിഞ്ഞത്. ഇതോടെ കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.കേസില്‍ […]

മലപ്പുറം കോട്ടക്കലില്‍ നിന്ന് വില കൂടിയ ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി. മോട്ടോര്‍ വാഹന വകുപ്പ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച ബൈക്കുകളും ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തി.
കൂടിയ വിലയുളള ബൈക്കുകള്‍ പൂട്ട് പൊളിച്ച് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. പൂട്ട് പൊളിക്കാനായി പ്രത്യേക പരീശീലനവും ഇവര്‍ നേടിയിട്ടുണ്ട്. മോഷണത്തെത്തുടര്‍ന്ന് കാണാതായ ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് മോഷണക്കാര്യം പുറത്തറിഞ്ഞത്. ഇതോടെ കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കേസില്‍ കൂട്ടായി സ്വദേശികളായ ഷൗക്കത്ത്, മുഹമ്മദ് റാഫി, ജുനൈദ് എന്നിവരാണ് പിടിയിലായത്.
മോഷ്ടിച്ച ബൈക്കുകള്‍ പ്രതികള്‍ വിറ്റതാര്ക്കാണെന്ന് കണ്ടുപിടിക്കനുളള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ കോട്ടക്കലില്‍ നിന്നും മാത്രം ഒട്ടേറെ ഇരുചക്രവാഹനങ്ങളാണ് മോഷണം പോയത്. ഇവയില്‍ ചിലതാണ് പൊലീസ് തിരൂരില്‍ നിന്നും കോട്ടക്കലില്‍ നിന്നും കണ്ടെടുത്തത്. പ്രതികള്‍ ലഹരി മരുന്നിനായി ആവാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ അനുമാനം.