Top

2020 ല്‍ ഇരുചക്ര വാഹന അപകടങ്ങളില്‍ മരിച്ചത് 1239 പേര്‍

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടന്നത് ഇരുചക്ര വാഹനങ്ങളില്‍ നിന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്. 27,877 അപകടങ്ങളാണ് പൊലീസ് കണക്കുകളിലുള്ളത്. ഇതില്‍ 11,831 എണ്ണവും ബൈക്ക്, സ്‌കൂട്ടര്‍ അപകടങ്ങളാണ്. ഈ അപകടങ്ങളില്‍ 1239 പേരാണ് മരിച്ചത്. ലോക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നപ്പോഴാണ് ഇത്രയും അപകടങ്ങള്‍ നടന്നതെന്നും ആശങ്കയുളവാക്കുന്നതാണ്. 7729 കാര്‍ അപകടങ്ങളാണ് സംസ്ഥാനത്ത് 2020 ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 514 പേര്‍ ഈ അപകടങ്ങളില്‍ മരിച്ചിരിക്കുന്നത്. 2458 ഓട്ടോറിക്ഷാ അപകടങ്ങളും 1192 ലോറി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. […]

3 April 2021 8:45 PM GMT

2020 ല്‍ ഇരുചക്ര വാഹന അപകടങ്ങളില്‍ മരിച്ചത് 1239 പേര്‍
X

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടന്നത് ഇരുചക്ര വാഹനങ്ങളില്‍ നിന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്. 27,877 അപകടങ്ങളാണ് പൊലീസ് കണക്കുകളിലുള്ളത്. ഇതില്‍ 11,831 എണ്ണവും ബൈക്ക്, സ്‌കൂട്ടര്‍ അപകടങ്ങളാണ്. ഈ അപകടങ്ങളില്‍ 1239 പേരാണ് മരിച്ചത്. ലോക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നപ്പോഴാണ് ഇത്രയും അപകടങ്ങള്‍ നടന്നതെന്നും ആശങ്കയുളവാക്കുന്നതാണ്.

7729 കാര്‍ അപകടങ്ങളാണ് സംസ്ഥാനത്ത് 2020 ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 514 പേര്‍ ഈ അപകടങ്ങളില്‍ മരിച്ചിരിക്കുന്നത്. 2458 ഓട്ടോറിക്ഷാ അപകടങ്ങളും 1192 ലോറി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ മൂലം ബസ്സപകടങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. 713 സ്വകാര്യ ബസ് അപകടങ്ങളും 286 സ്വകാര്യ ബസ് അപകടങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Next Story