Top

‘ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയ്ക്ക്, അകത്തെ മുറിയിലേക്ക് വെച്ചോളൂ എന്ന് പറഞ്ഞു’; വെളിപ്പെടുത്തി ബിജു രമേശ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒരു കോടി രൂപ ഏല്‍പിച്ചിരുന്നെന്ന് വെളിപ്പെടുത്തി ബിജു രമേശ്. രണ്ട് കോടി രൂപയാണ് കെപിസിസി ആവശ്യപ്പെട്ടത്. ഇതില്‍ ഒരു കോടി രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ തന്റെ സ്റ്റാഫ് അംഗങ്ങള്‍ എത്തിക്കുകയായിരുന്നെന്നും ബിജു രമേശ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ബിജു രമേശ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ചോദ്യം: കെപിസിസി ഓഫീസില്‍ രണ്ട് കോടിയും രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയുമാണോ ബിജു രമേശ്: രണ്ട് കോടിയിലാണ് ഒരു കോടി രൂപ അവിടെയെത്തിച്ചത്. ചോദ്യം: ഒരു കോടി […]

19 Oct 2020 9:58 AM GMT

‘ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയ്ക്ക്, അകത്തെ മുറിയിലേക്ക് വെച്ചോളൂ എന്ന് പറഞ്ഞു’; വെളിപ്പെടുത്തി ബിജു രമേശ്
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒരു കോടി രൂപ ഏല്‍പിച്ചിരുന്നെന്ന് വെളിപ്പെടുത്തി ബിജു രമേശ്. രണ്ട് കോടി രൂപയാണ് കെപിസിസി ആവശ്യപ്പെട്ടത്. ഇതില്‍ ഒരു കോടി രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ തന്റെ സ്റ്റാഫ് അംഗങ്ങള്‍ എത്തിക്കുകയായിരുന്നെന്നും ബിജു രമേശ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ബിജു രമേശ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ചോദ്യം: കെപിസിസി ഓഫീസില്‍ രണ്ട് കോടിയും രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയുമാണോ

ബിജു രമേശ്: രണ്ട് കോടിയിലാണ് ഒരു കോടി രൂപ അവിടെയെത്തിച്ചത്.

ചോദ്യം: ഒരു കോടി രൂപ താങ്കള്‍ നേരിട്ടാണോ രമേശ് ചെന്നിത്തലയെ ഏല്‍പിക്കുന്നത്?

ബിജു രമേശ്: ഞാനല്ല. എന്റെ ജനറല്‍ മാനേജര്‍ രാധാകൃഷ്ണനും സന്തോഷ് എന്ന ബാര്‍ അസോസിയേഷന്റെ ഓഫീസ് സെക്രട്ടറിയും ചേര്‍ന്നാണ് പണം എത്തിച്ചത്. പണം മുഴുവന്‍ കെട്ടി ബാഗിലാക്കി ബാഗ് ഇന്ദിര ഭവനില്‍ അവര്‍ എത്തിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ടു. അദ്ദേഹമിരിക്കുന്ന അകത്തെ മുറിയിലേക്ക് വെച്ചേക്കാന്‍ പറഞ്ഞു. അകത്തെ മുറി തുറന്ന് അവിടെ പണം വെച്ചിട്ട് അവര്‍ പോരുകയും ചെയ്തു.

ചോദ്യം: ഒരു കോടി രൂപ അകത്തേക്ക് വെച്ചേക്കൂ എന്ന് പറഞ്ഞ രമേശ് ചെന്നിത്തലയാണ് ഒരു കോടി രൂപയുടെ ആക്ഷേപമുണ്ടായിരുന്ന കെഎം മാണിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്?

ബിജു രമേശ്: അതെനിക്ക് അറിയില്ല. രമേശ് ചെന്നിത്തലയല്ലല്ലോ എഫ്‌ഐആര്‍ ഇട്ടത്. അത് അന്വേഷണ ഉദ്യോഗസ്ഥരല്ലേ. രണ്ട് കോടിയാണ് കെപിസിസി കൊടുക്കാന്‍ പറഞ്ഞത്.

ലൈസന്‍സ് ഫീസില്‍ ഗണ്യമായി തുക കുറച്ച് നല്‍കിയതിന് പ്രത്യുപകാരമായിട്ടായിരുന്നു ഇതെന്നും ബിജു രമേശ് പറഞ്ഞു.

മുന്‍ മന്ത്രി കെ ബാബുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങാണ് ബിജു രമേശ് നടത്തിയത്. ‘യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴാണ് പിരിവുകള്‍ ഉണ്ടാവാറുള്ളത്. പക്ഷേ, ബാബുവിന്റെ സമയത്താണ് ഇത്തര ഭീകരമായ രീതിയില്‍ പിടിച്ചുപറിയുണ്ടായത്. ഭീഷണിപ്പെടുത്തി പിരിക്കുന്ന രീതിയിലായിരുന്നു അത്. അഞ്ചാറ് മാസം കൂടുമ്പോള്‍ 50 ലക്ഷം രൂപയൊക്കെ വേണമെന്ന് പറയും. മുഖ്യമന്ത്രി ആവശ്യപ്പെട്ടു, ജയ്ഹിന്ദ് ചാനലിന് ആവശ്യമുണ്ട്, എന്നൊക്കെ കാരണം പറഞ്ഞ് അസോസിയേഷനെ സമ്മര്‍ദ്ദത്തിലാക്കി ഒരു വര്‍ഷം കൊണ്ട് ഒന്നരക്കോടിയൊപ്പെ പിരിച്ചുനല്‍കേണ്ട സാഹചര്യമുണ്ടാക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു അവസ്ഥ മുമ്പൊന്നും ഉണ്ടായിട്ടില്ല. ഇലക്ഷന്‍, പാര്‍ട്ടി ഫണ്ട് എന്നൊക്കെയുള്ള പിരിവുകളല്ലാതെ, ഇതുപോലെ കഴുത്തില്‍ കുത്തിപ്പിടിച്ചുള്ള പിരിവുണ്ടായിട്ടില്ല’.

അടൂര്‍പ്രകാശും ജേക്കബ് തോമസും താനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. റിപ്പോര്‍ട്ടില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ബിജു രമേശ് പറഞ്ഞു. റിപ്പോര്‍ട്ടിലുണ്ടെന്ന് പറയുന്ന കുടുംബവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ചിലത് നേരത്തെ മുന്‍ മന്ത്രി കെ ബാബു പറഞ്ഞതാണ്. കെ ബാബുവിന്റെ ഭാവനയില്‍ വിരിഞ്ഞ കഥയാണിവ. തന്റെ ഭാര്യാപിതാവുമായി ബന്ധപ്പെട്ടുള്ള കേസില്‍ വിധി പറഞ്ഞത് സുപ്രീംകോടതിയാണ്. അതില്‍ തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ കുടുംബവുമായി 30 വര്‍ഷത്തെ ബന്ധമുണ്ട്. രണ്ട് വര്‍ഷം മുമ്പേ കല്യാണം പറഞ്ഞുറപ്പിച്ചതാണ്. അതിനപ്പുറം രാഷ്ട്രീയമോ ബിസിനസോ ഞങ്ങള്‍ത്തമ്മില്‍ സംസാരിക്കാറുണ്ടായിരുന്നില്ല. കാണാറോ വിളിക്കാറുമില്ല. ഞാന്‍ അടൂര്‍ പ്രകാശുമായിട്ടല്ല കല്യാണം തീരുമാനിച്ചത്. അടൂര്‍ പ്രകാശിന്റെ മകനും എന്റെ മകളും തമ്മിലാണ്. മന്ത്രിയാണെന്ന് കരുതി ഞാന്‍ മന്ത്രി മന്ദിരത്തില്‍ പോകാറുമില്ല.

Next Story