Top

വാല്‍മീകി നഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും; പ്രചാരണമാരംഭിച്ച് ശാശ്വത് കേധാര്‍ പാണ്ഡെ

പാറ്റ്‌ന: ബീഹാറിലെ വാല്‍മീകി നഗര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കും. എംപിയായിരുന്ന ജെഡിയുവിന്റെ ബൈദ്യനാഥ് പ്രസാദ് മഹാതോ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. നവംബര്‍ 7നാണ് തെപരഞ്ഞെടുപ്പ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബൈദ്യനാഥ് പ്രസാദ് മഹാതോയുടെ മകന്‍ സുനില്‍ കുമാറോ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെയോ മത്സരിക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന് വേണ്ടി കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായിരുന്ന ശാശ്വത് കേധാര്‍ പാണ്ഡെ തന്നെ മത്സരിക്കുമെന്നാണ് കരുതുന്നത്. ശാശ്വത് കേധാര്‍ പാണ്ഡെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം ആരംഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനോടൊപ്പം […]

4 Oct 2020 1:02 AM GMT

വാല്‍മീകി നഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും; പ്രചാരണമാരംഭിച്ച് ശാശ്വത് കേധാര്‍ പാണ്ഡെ
X

പാറ്റ്‌ന: ബീഹാറിലെ വാല്‍മീകി നഗര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കും. എംപിയായിരുന്ന ജെഡിയുവിന്റെ ബൈദ്യനാഥ് പ്രസാദ് മഹാതോ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. നവംബര്‍ 7നാണ് തെപരഞ്ഞെടുപ്പ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബൈദ്യനാഥ് പ്രസാദ് മഹാതോയുടെ മകന്‍ സുനില്‍ കുമാറോ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെയോ മത്സരിക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന് വേണ്ടി കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായിരുന്ന ശാശ്വത് കേധാര്‍ പാണ്ഡെ തന്നെ മത്സരിക്കുമെന്നാണ് കരുതുന്നത്.

ശാശ്വത് കേധാര്‍ പാണ്ഡെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം ആരംഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെയാണ് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.

നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 243 സീറ്റില്‍ ആര്‍ജെഡി 144 സീറ്റുകളും കോണ്‍ഗ്രസ് 70 സീറ്റുകളും ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളും മത്സരത്തിനായി പങ്കിട്ടെടുത്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും.

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നീ തീയതികളില്‍ മൂന്ന് ഘട്ടങ്ങളായാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു-ബിജെപി-എല്‍ജെപി സഖ്യത്തോട് ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം ഏറ്റുമുട്ടുന്നതോടെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തീപാറും.

Next Story

Popular Stories