Top

എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമായാല്‍ അച്ഛനും അമ്മയും മകനും മുഖ്യമന്ത്രിമാരാവുന്ന അദ്യ സംസ്ഥാനമാകും ബീഹാര്‍

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും നിതീഷ് കുമാറിന്റെയും പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ഇടത് കൂട്ടുകെട്ടിലുള്ള മഹാസഖ്യത്തിനാണ് വിജയ സാധ്യതയെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഇത് ശരിയാവുകയാണെങ്കില്‍ ഏറെ നേട്ടമുണ്ടാക്കുക തേജസ്വി യാദവിന്റെ ആര്‍ജെഡിക്കായിരിക്കും. മഹാസഖ്യം വിജയം കണ്ടാല്‍, 2005ന് ശേഷം സംസ്ഥാനത്ത് ആദ്യമായി ആര്‍ജെഡിക്ക് ഒരു മുഖ്യമന്ത്രിയെ ലഭിക്കും. കൂടാതെ, അച്ഛനും അമ്മയും മകനും ഒരേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിരായി എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ടാവും. ലാലു പ്രസാദ് […]

8 Nov 2020 12:38 AM GMT

എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമായാല്‍ അച്ഛനും അമ്മയും മകനും മുഖ്യമന്ത്രിമാരാവുന്ന അദ്യ സംസ്ഥാനമാകും ബീഹാര്‍
X

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും നിതീഷ് കുമാറിന്റെയും പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ഇടത് കൂട്ടുകെട്ടിലുള്ള മഹാസഖ്യത്തിനാണ് വിജയ സാധ്യതയെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഇത് ശരിയാവുകയാണെങ്കില്‍ ഏറെ നേട്ടമുണ്ടാക്കുക തേജസ്വി യാദവിന്റെ ആര്‍ജെഡിക്കായിരിക്കും.

മഹാസഖ്യം വിജയം കണ്ടാല്‍, 2005ന് ശേഷം സംസ്ഥാനത്ത് ആദ്യമായി ആര്‍ജെഡിക്ക് ഒരു മുഖ്യമന്ത്രിയെ ലഭിക്കും. കൂടാതെ, അച്ഛനും അമ്മയും മകനും ഒരേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിരായി എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ടാവും. ലാലു പ്രസാദ് യാദവും ഭാര്യ റബ്രി ദേവിയും ബീഹാറിന്റെ മുഖ്യമന്ത്രിമാരായിരുന്നു.

മഹാസഖ്യത്തിന് 108 മുതല്‍ 131 സീറ്റ് വരെ ലഭിക്കാം എന്നാണ് എബിപി എക്സിറ്റ് പോള്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 104 മുതല്‍ 108 വരെ സീറ്റ് ലഭിക്കും.

ബീഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വരുമെന്നാണ് റിപ്പബ്ലിക്ക് ടിവി എക്സിറ്റ് പോള്‍ ഫലം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന മഹാസഖ്യം 118-138 സീറ്റ് വരെ നേടാം എന്നാണ് ഫലം.

എന്‍ഡിഎക്ക് 91-117 വരെ മാത്രമേ നേടാന്‍ കഴിയൂ എന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. എല്‍ജെപിക്ക് 5-8 വരെ സീറ്റുകള്‍ നേടും.

ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വേയിലും മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 120 സീറ്റ് നേടുമെന്നാണ് ഫലം. എന്‍ഡിഎയ്ക്ക് 116 സീറ്റ് ലഭിക്കുമെന്നാണ് ഈ സര്‍വ്വേ പറയുന്നത്.

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ജെപി ഒരു സീറ്റ് നേടും. മറ്റുള്ളവര്‍ ആറ് സീറ്റ് നേടുമെന്നാണ് ഫലം.

അതേ സമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നിലെത്തുമെന്നാണ് ഇന്ത്യ ടിവി എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു.

എന്‍ഡിഎ 112 സീറ്റ് നേടും. മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിക്കുക. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

70 സീറ്റുകളിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് മത്സരിക്കുന്നത്. ആര്‍ജെഡി 144 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 28, നവംബര്‍ മൂന്ന് തീയതികളിലായിരുന്നു. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

Next Story

Popular Stories