ബീഹാറില്‍ എന്‍ഡിഎ മുന്നില്‍; എട്ട് സീറ്റുകളുമായി പാസ്വാന്, മഹാസഖ്യം പിന്നിലേക്ക്
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്ത് വരവേ എന്‍ഡിഎ മുന്നില്‍. 119 സീറ്റുകളിലാണ് എന്‍ഡിഎ മുന്നില്‍.116 സീറ്റിലാണ് മഹാസഖ്യം മുന്നില്‍. എന്‍ഡിഎ മുന്നേറുമ്പോള്‍ തന്നെ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ പ്രകടനം മോശമാണ്. 49 സീറ്റില്‍ മാത്രം ജെഡിയു മുന്നേറുമ്പോള്‍ ബിജെപി മുന്നേറുന്നത് 61 സീറ്റിലാണ്. വിഐപി നാല് സീറ്റിലും എച്ച്എഎം രണ്ട് സീറ്റിലുമാണ് മുന്നില്‍. എല്‍ജെപി എട്ട് സീറ്റില്‍ മുന്നേറുന്നത് എന്‍ഡിഎയ്ക്ക് പ്രതീക്ഷയേകുന്ന ഒന്നാണ്. ആര്‍ജെഡി 79 സീറ്റുകളിലും കോണ്‍ഗ്രസ് 23 സീറ്റിലും മുന്നിലാണ്. ഇടതുകക്ഷികള്‍ […]

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്ത് വരവേ എന്‍ഡിഎ മുന്നില്‍. 119 സീറ്റുകളിലാണ് എന്‍ഡിഎ മുന്നില്‍.116 സീറ്റിലാണ് മഹാസഖ്യം മുന്നില്‍.
എന്‍ഡിഎ മുന്നേറുമ്പോള്‍ തന്നെ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ പ്രകടനം മോശമാണ്. 49 സീറ്റില്‍ മാത്രം ജെഡിയു മുന്നേറുമ്പോള്‍ ബിജെപി മുന്നേറുന്നത് 61 സീറ്റിലാണ്. വിഐപി നാല് സീറ്റിലും എച്ച്എഎം രണ്ട് സീറ്റിലുമാണ് മുന്നില്‍.
എല്‍ജെപി എട്ട് സീറ്റില്‍ മുന്നേറുന്നത് എന്‍ഡിഎയ്ക്ക് പ്രതീക്ഷയേകുന്ന ഒന്നാണ്. ആര്‍ജെഡി 79 സീറ്റുകളിലും കോണ്‍ഗ്രസ് 23 സീറ്റിലും മുന്നിലാണ്. ഇടതുകക്ഷികള്‍ 11 സീറ്റിലാണ് മുന്നില്‍. മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും മുന്നേറുന്നു.